
മനോഹരങ്ങളായ ആത്മബന്ധങ്ങളും, കൂട്ടുകുംടുംബത്തിന്റെ സന്തോഷവും സ്‌ക്രീനിലേക്ക് പകര്‍ന്ന് നല്‍കുന്നതില്‍ വിജയിച്ച പരമ്പരയാണ് 'സാന്ത്വനം'. എന്നാല്‍ സ്വത്തിന്റെ പേരിലുള്ള വിപത്ത് കുടുംബത്തിന് സംഭവിക്കുകയാണ്. സമൂഹത്തില്‍ കുടുംബം എന്നതിലുപരിയായി വ്യക്തികള്‍ ഉയരാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അങ്ങനെ സംഭവിക്കുന്ന മിക്കയിടങ്ങളിലും കുടുംബബന്ധങ്ങള്‍ തകരാന്‍ തുടങ്ങുന്നു എന്നതാണ് പ്രശ്‌നം. ഇപ്പോഴുള്ള ചെറിയ കട മാറ്റി ചെറിയൊരു ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാന്‍ 'സാന്ത്വനം' വീട്ടിലെ എല്ലാവരും തുനിഞ്ഞത് കുടുംബത്തിന്റെ നിലനില്‍പ് മെച്ചപ്പെടുത്താനായിട്ടായിരുന്നു എന്നാല്‍, കുടുംബത്തിന്റെ കൂട്ടുകെട്ടിന്റെ അടിത്തറ ഇളകുകയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങുന്നതിനായി ലോണ്‍ എടുക്കേണ്ടത് ആവശ്യമായി വന്നിരിക്കയാണ് കുടുംബത്തിന്. അതിനായി വീട് പണയപ്പെടുത്തേണ്ടതായും വരുന്നുണ്ട്. എന്നാല്‍ പണയപ്പെടുത്തുന്ന വീട്, തിരിച്ചടയ്ക്കാന്‍ ശേഷിയുള്ള ആളുടെ പേരിലേക്ക് മാറ്റണം എന്ന ബാങ്കിന്റെ അഭിപ്രായം സ്വത്തുവകകള്‍ മൂത്തവനായ 'ബാലന്റെ' പേരിലേക്ക് വീട് എഴുതിവയ്ക്കണം എന്ന താരുമാനത്തിലേക്കാണ് എത്തുന്നത്.
സ്വത്ത് ഒരാളുടെ മാത്രം പേരിലേക്കെഴുതുന്നതില്‍ സാന്ത്വനം കുടുംബത്തിനകത്ത് പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും, 'ഹരി'യുടെ അമ്മായിയച്ഛനായ 'തമ്പി'ക്ക് പ്രശ്‌നങ്ങളുണ്ട്. വീട് 'ഹരി'യുടെ പേരിലാക്കണം, അല്ലെങ്കില്‍ എല്ലാവര്‍ക്കും അവരവരുടേതായ പങ്ക് വീതിച്ച് നല്‍കണം എന്നുമാണ് 'തമ്പി' പറയുന്നത്. അതിനായി മകളായ 'അപര്‍ണ്ണ'യേയും, 'സാന്ത്വന'ത്തിലെ മറ്റൊരു മരുമകളായ 'അഞ്ജലി'യുടെ വീട്ടുകാരേയും 'തമ്പി' പറഞ്ഞ് എരിപിരി കയറ്റുകയാണ്. പല നാളുകളായി 'സാന്ത്വന'ത്തെ തമ്മിലടിപ്പിക്കാന്‍ നടക്കുന്ന 'തമ്പി', വീണുകിട്ടിയ നല്ലൊരു സമയത്തെ മുതലെടുക്കുകയാണ് ചെയ്യുന്നത്. 'അഞ്ജലി'യുടെ അമ്മ 'സാവിത്രി'യും 'തമ്പി'ക്ക് സപ്പോര്‍ട്ടുമായി കൂടെയുണ്ട്. തന്റെ മകള്‍ക്ക് സ്വത്തില്‍ അവകാശം ഇല്ലാതായിപ്പോകുമോ എന്നതാണ് 'സാവിത്രി'യുടെ ആശങ്ക.
കുടുംബാംഗങ്ങള്‍ ഒന്നിച്ച് നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെങ്കിലും അത് നടക്കുമോ എന്നത് മാത്രമാണ് ചോദ്യമായി ഉയര്‍ന്ന് നില്‍ക്കുന്നതും. അച്ഛന്റെ വാക്കുകേട്ട് 'അപര്‍ണ്ണ'യ്ക്കും അച്ഛന്‍ പറയുന്നത് സത്യമല്ലേ എന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. എല്ലാവരും ഒന്നിച്ചിരുന്നുള്ള ചര്‍ച്ചയില്‍ 'ബാലന്‍' നിശബ്‍ദനായി പോകുന്നത് സഹോദരങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ സഹോദരങ്ങള്‍ 'ബാല'ന്റെ കൂടെയാണ്. 'സാന്ത്വന'ത്തിലെ കാരണവര്‍ മരിക്കുമ്പോള്‍ കുടുംബം എത്രകണ്ട് കടത്തിലായിരുന്നെന്ന് തനിക്കറിയാമെന്നും, അതില്‍നിന്നുകൊണ്ട് കുടുംബത്തെ ഉയര്‍ത്തിക്കൊണ്ടുവന്ന 'ബാലന്' തന്നെയാണ് എല്ലാത്തിന്റേയും തീരുമാനം എടുക്കാനുള്ള അവകാശം എന്നുമാണ് 'അഞ്ജലി'യുടെ അച്ഛന്‍ 'ശങ്കരന്‍' പറയുന്നത്. കലുഷിതമായ മുഹൂര്‍ത്തങ്ങളിലൂടെ പരമ്പര എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നറിയാന്‍ വരും പ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.
Read More : ഹോട്ട് ബീച്ച് ഫോട്ടോകളുമായി അമലാ പോള്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ