Vijay Sethupathi Attacked |വിമാനത്താവളത്തിൽ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി യുവാവ്, പ്രതി പിടിയിൽ

Published : Nov 04, 2021, 07:08 AM IST
Vijay Sethupathi Attacked |വിമാനത്താവളത്തിൽ വിജയ് സേതുപതിയെ ആക്രമിച്ചത്  മലയാളി യുവാവ്, പ്രതി പിടിയിൽ

Synopsis

ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. ബെംഗളൂരു മലയാളി ജോൺസൺ എന്നയാളാണ് താരത്തെ അക്രമിച്ചത്. 

ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം (Vijay Sethupathi Attacked) നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. ബെംഗളൂരു (Bengaluru) മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തിൽ വച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ എത്തിയത്. 

അംഗരക്ഷകർ തടഞ്ഞ് മാറ്റിയതുകൊണ്ടാണ് താരത്തിന് മർദ്ദനം ഏൽക്കാതിരുന്നത്. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് മർദ്ദനമേറ്റു. ജോൺസൺ മദ്യപിച്ചിരുന്നു. ഇയാളെ സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. കേസിന് താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാൽ സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി. 

Vijay Sethupathi Attacked |വിജയ് സേതുപതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം, വീഡിയോ പുറത്ത്

വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു വിജയ് സേതുപതി. നീളമുള്ള ആരോഗ്യവാനായ ജോൺസൻ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകിൽ  ചവിട്ടുന്നതായിരുന്നു ദൃശ്യങ്ങളിൽ ഉള്ളത്. അപ്രതീക്ഷിത ആക്രമണത്തിനിടെയുണ്ടായ തിക്കുതിരക്കുകൾക്കിടയിൽ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും ദൃശ്യങ്ങളിൽ കാണാം.  

"

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കുഞ്ഞിക്ക'യുടെ 14 വർഷത്തെ സിനിമ യാത്ര; 'ഐ ആം ​ഗെയിം' റിലീസ് പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ
10 വർഷം, റിലീസ് പ്രഖ്യാപിക്കും മാറ്റും, പ്രഖ്യാപിക്കും മാറ്റും! കാത്തിരിപ്പിന് അവസാനമിടാൻ ധ്രുവനച്ചത്തിരം, 'പറ്റിക്കോ'ന്ന് ആരാധകര്‍