കേരളക്കരയ്ക്ക് അഭിമാനം; 'സ്വർണ സ്വർ ഭാരത്' ഷോയിൽ താരമാകാൻ റിജിയ റിയാസ്

Nithya G Robinson   | Asianet News
Published : Jan 21, 2022, 10:01 PM ISTUpdated : Jan 26, 2022, 05:45 PM IST
കേരളക്കരയ്ക്ക് അഭിമാനം; 'സ്വർണ സ്വർ ഭാരത്' ഷോയിൽ താരമാകാൻ റിജിയ റിയാസ്

Synopsis

കുട്ടിക്കാലം മുതൽ പാട്ടിനോട് താല്പര്യം ഉണ്ടായിരുന്ന ആളാണ് റിജിയ റിയാസ്. പിതാവ് യൂസഫ് എൻഎം നിർമ്മിച്ച ഒരു ആൽബത്തിന് വേണ്ടിയാണ് റിജിയ ആദ്യമായി പാടുന്നത്.

ന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപത് ഗായകരുമായി എത്തുന്ന സീ ടീവിയുടെ 'സ്വർണ സ്വർ ഭാരത്'(Swarna Swar Bharat) മ്യൂസിക് റിയാലിറ്റി ഷോയിൽ മലയാളി ഗായികയും. റിജിയ റിയാസ്(Rijiya Riyas) എന്ന ഗായികയാണ് മലയാളത്തിന്റെ അഭിമാന സാന്നിധ്യമായി ഷോയിൽ ഇടം പിടിച്ചത്. പിന്നണി ഗാനരംഗത്ത് നേരത്തെ തന്നെ പ്രതിഭ തെളിയിച്ച റിജിയ എറണാകുളം കുമ്പള സ്വദേശിനിയാണ്. കേരളത്തെ പ്രതിനിധീകരിച്ച് ഷോയിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം അഭിമാനമെന്ന് റിജിയ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

'കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒത്തിരി അഭിമാനം. മാത്രമല്ല, എന്റെ കമ്യൂണിറ്റിയുടെ കൂടി പ്രതിനിധിയായി നോർത്ത് ഇന്ത്യയിൽ വന്ന് പെർഫോം ചെയ്യാൻ സാധിച്ചതിലുള്ള സന്തോഷവും ഉണ്ട്. ഇന്ത്യയുടെ സംസ്കാരം ഉയർത്തുന്ന ഒരു ഷോ കൂടിയാണിത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിൽ പങ്കാളികളാണ്', റിജിയ പറയുന്നു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും സംഗീതവുമായി ഇണക്കിച്ചേർത്തുള്ള സീ ടിവിയുടെ സംഗീത റിയാലിറ്റി ഷോയിൽ ഭക്തിഗാനങ്ങളടക്കമുള്ളവ പാടിയാണ് മൽസരാർഥികൾ പങ്കെടുക്കുക. ജനുവരി 22ന് ഷോ സംപ്രേഷണം ചെയ്യും.

'സീ ടിവിയിൽ ആദ്യം ഒരു റിയാലിറ്റി ഷോയുടെ ഒഡിഷനിൽ ഞാൻ പങ്കെടുത്തിരുന്നു. എന്നാൽ ഫൈനലിൽ എത്താൻ സാധിച്ചിരുന്നില്ല. അന്ന് കൊടുത്ത കോൺടാക്ട് നമ്പർ അവരുടെ കൈവശം ഉണ്ടായിരുന്നു. അങ്ങനെ അവർ സ്വർണ സ്വർ ഭാരതിലേക്ക് വീഡിയോ അയക്കാൻ പറയുക ആയിരുന്നു. രണ്ട് പാട്ടിന്റെ വീഡിയോയാണ് അയച്ചു കൊടുത്തത്. ഒടുവിൽ ടോപ്പ് ട്വിന്റിയിൽ സെലക്ട് ആവുകയും ചെയ്തു', റിജിയ പറയുന്നു. 

കുട്ടിക്കാലം മുതൽ പാട്ടിനോട് താല്പര്യം ഉണ്ടായിരുന്ന ആളാണ് റിജിയ റിയാസ്. പിതാവ് യൂസഫ് എൻഎം നിർമ്മിച്ച ഒരു ആൽബത്തിന് വേണ്ടിയാണ് റിജിയ ആദ്യമായി പാടുന്നത്. 'അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആ പാട്ട് പാടുന്നത്. പിന്നീട് ലൈവിൽ പാടാൻ തുടങ്ങി. അങ്ങനെയാണ് പ്ലസ് വൺ, പ്ലസ് ടു സമയത്ത് പോക്കിരി രാജ സിനിമയ്ക്ക് വേണ്ടി ഞാൻ പാടുന്നത്'. ഇന്റസ്ട്രിയിൽ പുതുതായി വരുന്ന ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും നല്ലൊരു എൻട്രി ആയിരുന്നു തനിക്ക് ലഭിച്ചതെന്നും പൃഥ്വിരാജ്, വിജയ് യേശുദാസ്, അൻവർ സാദത്ത് എന്നിവർക്കൊപ്പമാണ് പാട്ട് പാടിയതെന്നും റിജിയ പറയുന്നു. 

ചൈനാടൗൺ, ഹലോ ദുബായ്ക്കാരൻ തുടങ്ങിയ ചിത്രങ്ങളിലും റിജിയ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഭർത്താവ് കോഴിക്കോട് പയ്യോളി സ്വദേശിയായ സംഗീത സംവിധായകൻ റിയാസിനൊപ്പം സംഗീത രംഗത്ത് സജീവ സാന്നിധ്യമാണ് റിജിയ. ധ്യാൻ ശ്രീനിവാസന്റെ ജയിലർ എന്ന ചിത്രത്തിൽ റിയാസ് സം​ഗീതം ചെയ്യുന്നുണ്ട്. ഈ സിനിമയിലെ രണ്ട് ​ഗാനങ്ങൾ പാടിയിരിക്കുന്നത് റിജിയ ആണ്. റിസ്വാൻ, റിസില എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നിവിൻ പോളിയുടെ നായികയായി പ്രീതി മുകുന്ദൻ, ക്യാരക്ടറിന്റെ പേര് പുറത്തുവിട്ടു
വിജയ് ദേവരകൊണ്ട–ദിൽ രാജു–രവി കിരൺ കോല കൂട്ടുകെട്ടിൽ ‘റൗഡി ജനാർദന’ — ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്തിറങ്ങി