Tovino birthday : 'ഒരുപാട് കഥകളും കഥാപാത്രങ്ങളുമായും എത്താൻ കാത്തിരിക്കുന്നു', നന്ദി പറഞ്ഞ് ടൊവിനൊ

Web Desk   | Asianet News
Published : Jan 21, 2022, 09:27 PM IST
Tovino birthday : 'ഒരുപാട് കഥകളും കഥാപാത്രങ്ങളുമായും എത്താൻ കാത്തിരിക്കുന്നു', നന്ദി പറഞ്ഞ് ടൊവിനൊ

Synopsis

ടൊവിനൊ തോമസ് തന്റെ ജന്മദിന ആഘോഷത്തിന്റെ വീഡിയോയും പങ്കുവെച്ചു.

മലയാളികളുടെ പ്രിയപ്പെട്ട താരമായ ടൊവിനൊ തോമസിന്റെ (Tovino Thomas) ജന്മദിനമായിരുന്നു ഇന്ന്. 'മിന്നല്‍ മുരളി'യെന്ന ചിത്രത്തിന്റെ വിജയത്തിലാണ് ഇത്തവണ ടൊവിനൊ തോമസിന്റെ ജന്മദിന ആഘോഷം. ഒട്ടേറെ പേരാണ് ടൊവിനൊ തോമസിന് ജന്മദിന ആശംസകളുമായി എത്തിയത്. എല്ലാവരുടെയും സ്‍നേഹത്തിനും ആശംസകള്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ടൊവിനൊ തോമസ്.

മികച്ച ആളുകളുമായി ഒരു വര്‍ഷം കൂടി പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ ഭാഗ്യവനാണ്. സ്വീകാര്യത നേടിത്തന്ന ചിത്രങ്ങളുടെ റിലീസുണ്ടായിരുന്നു. ഇനി അടുത്ത ഒരു വര്‍ഷത്തിനായി നിങ്ങളോട് പറയാൻ ഒരുപാട് കഥകളും നിങ്ങള്‍ക്ക് സമ്മാനിക്കാൻ കഥാപാത്രങ്ങളുമായും ഞാൻ കാത്തിരിക്കുകയാണ്. എല്ലാവരുടെയും സ്‍നേഹത്തിന് താൻ നന്ദി പറയുന്നുവെന്നും ടൊവിനൊ തോമസ് എഴുതുന്നു.

എനിക്ക് ഇന്ന് എന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഒപ്പം കുറച്ച് സമയം ചെലഴിക്കാൻ കഴിഞ്ഞു. എല്ലാവരുടെയും സന്ദേശങ്ങള്‍ക്ക് എനിക്ക് മറുപടി അയക്കാൻ കഴിയാത്തതിനാല്‍ ക്ഷമ ചോദിക്കുന്നു. എല്ലാവരുടെയും സന്ദേശങ്ങള്‍ താൻ  തീര്‍ച്ചയായും വായിക്കുമെന്നും ടൊവിനൊ എഴുതുന്നു. നന്ദിയും പറയുന്നു.

ക്രിസ്‍മസ് റിലീസ് ചിത്രമായി നെറ്റ്ഫ്ലിക്സില്‍ എത്തിയ 'മിന്നല്‍ മുരളി'ക്ക് ലോകമെമ്പാടും പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു. ഇതാദ്യമായിട്ടാണ് മലയാള സിനിമയില്‍ സൂപ്പര്‍ഹീറോ നായകനാകുന്നത് എന്ന വിശേഷണത്തോടെയായിരുന്നു 'മിന്നല്‍ മുരളി' പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്‍തത്. ബേസില്‍ ജോസഫിന് ചിത്രത്തില്‍ മലയാളി സൂപ്പര്‍ഹീറോയെ വിശ്വസനീയമായി അവതരിപ്പിക്കാനും കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു