'ദയവ് ചെയ്‍ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്'; 'മാളികപ്പുറം' തിരക്കഥാകൃത്തിന് പറയാനുള്ളത്

Published : Jul 22, 2023, 06:54 PM IST
'ദയവ് ചെയ്‍ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്'; 'മാളികപ്പുറം' തിരക്കഥാകൃത്തിന് പറയാനുള്ളത്

Synopsis

"അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്"

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പ്രേക്ഷകരില്‍ ഒരു വിഭാഗം ഉന്നയിച്ച വിമര്‍ശനമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തി വിജയം നേടിയ മാളികപ്പുറം സിനിമ അവഗണിക്കപ്പെട്ടു എന്നത്. മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് അര്‍ഹയായിരുന്നു മാളികപ്പുറത്തില്‍ അഭിനയിച്ച ദേവനന്ദ എന്നതായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍. പ്രമുഖര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പലരും ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം സംബന്ധിച്ച വിവാദം അനാവശ്യമാണെന്ന് പറയുന്നു അഭിലാഷ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

"അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ. ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്", അഭിലാഷ് പിള്ള കുറിച്ചു.

അതേസമയം വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള (പെണ്‍) പുരസ്കാരം ലഭിച്ചത്. ടൊവിനോ തോമസിനെ നായകനാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. തന്മയയുടെ പ്രകടനത്തെക്കുറിച്ച് ജൂറിയുടെ വിലയിരുത്തല്‍ ഇങ്ങനെ- "അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിന്".

ടൊവിനോ തോമസ് നായകനാവുന്ന വഴക്കില്‍ കനി കുസൃതി, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ് വി, ബൈജു നെറ്റോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ടൊവീനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും സംയുക്തമായാണ് നിര്‍മ്മാണം. അതേസമയം മാളികപ്പുറത്തില്‍ കല്യാണി എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. ശബരിമലയില്‍ പോകണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന ദേവനന്ദയുടെ ആഗ്രഹത്തില്‍ ഊന്നിയായിരുന്നു ചിത്രത്തിന്‍റെ കഥാഗതി. 

ALSO READ : 'ഓപ്പണ്‍ഹെയ്‍മര്‍' അല്ല, ആഗോള കളക്ഷനില്‍ ഒന്നാമത് 'ബാര്‍ബി'; ആദ്യദിനം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭൈരവിയായി മാളവിക മോഹനൻ; രാജാസാബ് ക്യാരക്ടർ പോസ്റ്റർ പുറത്ത്
'ഈ സിനിമയിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർ വർഷങ്ങളോളം ഓർത്തിരിക്കും'; 'ലെഗസി ഓഫ് ദി രാജാസാബ്' എപ്പിസോഡിൽ സംവിധായകൻ മാരുതി