ഉണ്ണി മുകുന്ദന്‍റെ 100 കോടി ക്ലബ്ബ് ചിത്രം ഒടിടിയിലേക്കും; 'മാളികപ്പുറം' റിലീസ് പ്രഖ്യാപിച്ചു

Published : Feb 06, 2023, 06:44 PM ISTUpdated : Feb 08, 2023, 01:20 PM IST
ഉണ്ണി മുകുന്ദന്‍റെ 100 കോടി ക്ലബ്ബ് ചിത്രം ഒടിടിയിലേക്കും; 'മാളികപ്പുറം' റിലീസ് പ്രഖ്യാപിച്ചു

Synopsis

ഡിസംബര്‍ 30 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്

സമീപകാല മലയാള സിനിമയിലെ ഏറെ പ്രത്യേകതകളുള്ള വിജയങ്ങളിലൊന്നാണ് മാളികപ്പുറം. റിലീസ് ചെയ്ത് ഒരു മാസത്തിന് ഇപ്പുറവും വാരാന്ത്യങ്ങളില്‍ ഹൌസ്ഫുള്‍ ഷോകളും മികച്ച തിയറ്റര്‍ കൌണ്ടുമായി മുന്നേറുകയാണ് ഈ ചിത്രം. വൈഡ് റിലീസിന്‍റെ ഇക്കാലത്ത് മികച്ച ഇനിഷ്യലും പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയും നേടുന്ന ചിത്രങ്ങള്‍ക്കുപോലും മികച്ച ലോംഗ് റണ്‍ ലഭിക്കുക അപൂര്‍വ്വമാണ്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. എന്നാല്‍ ഉടന്‍ എത്തും എന്ന അറിയിപ്പല്ലാതെ കൃത്യം റിലീസ് തീയതി പ്ലാറ്റ്ഫോം അറിയിച്ചിട്ടില്ല. ഒരു ചെറു ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ പ്രഖ്യാപനം. ഡിസംബര്‍ 30 ന് കേരളത്തിലെ 145 സ്ക്രീനുകളിലെ റിലീസോടെ പ്രദര്‍ശനം ആരംഭിച്ച ചിത്രം പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയായിരുന്നു. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രവുമാണിത്. ഫലം കേരളത്തില്‍ 145 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നാലാം വാരത്തിലേക്ക് കടന്ന സമയത്ത് പ്രദര്‍ശനം 233 സ്ക്രീനുകളിലേക്ക് വര്‍ധിപ്പിച്ചതായി അണിയറക്കാര്‍ അറിയിച്ചിരുന്നു.

ALSO READ : വിജയ് ചിത്രം വിജയമോ? ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 'വാരിസ്' ഇതുവരെ നേടിയത്

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. . 

അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ സൈജു കുറുപ്പ്,സമ്പത്ത് റാം,  ടി ജി രവി, രഞ്ജി പണിക്കർ  മനോജ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്,അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ആർട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി സ്റ്റണ്ട് സിൽവ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ , അസോസിയേറ്റ് ഡയറക്ടർ രജീസ് ആന്റണി, ബിനു ജി നായർ അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ് ജിജോ ജോസ്,അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ ഷരീഫ് , സ്റ്റിൽസ് രാഹുൽ ടി, ലൈൻ പ്രൊഡ്യൂസർ നിരൂപ് പിന്റോ,  മാനേജർസ് അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്.പി ആർഒ മഞ്ജു ഗോപിനാഥ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബോക്സ് ഓഫീസിൽ പണം വാരിക്കൂട്ടുന്നു, വമ്പൻ ചിത്രത്തിന് മാറ്റങ്ങൾ നി‍ർദേശിച്ച് കേന്ദ്രം; ഇന്ന് മുതൽ മാറ്റം വരുത്തിയ പതിപ്പ് തീയറ്ററിൽ
വിജയ് അവതരിപ്പിക്കുന്നത് ആ ബാലയ്യ കഥാപാത്രത്തെയോ? റീമേക്ക് പ്രചരണങ്ങളില്‍ പ്രതികരണവുമായി 'ജനനായകന്‍' സംവിധായകന്‍