
സമീപകാലത്ത് തിയറ്ററുകളില്‍ ആളെക്കൂട്ടിയ അപൂര്‍വ്വം മലയാളം ചിത്രങ്ങളില്‍ ഒന്നാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ ഭക്തിയുടെ പശ്ചാത്തലത്തിലുള്ള എന്‍റര്‍ടെയ്നര്‍ ആയിരുന്നു. പുതുവത്സര റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രം പിന്നീട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ആയും എത്തിയിരുന്നു. ഇപ്പോഴിതാ ഈ ഫെസ്റ്റിവല്‍ സീസണില്‍ ടെലിവിഷന്‍ പ്രീമിയറിന് ഒരുങ്ങുകയാണ് ചിത്രം. ഏഷ്യാനെറ്റില്‍ വിഷു ദിനമായ 15 നാണ് ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍.
ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രണ്‍ജി പണിക്കർ, മനോജ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയ്, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, ആർട്ട് സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി സ്റ്റണ്ട് സിൽവ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, അസോസിയേറ്റ് ഡയറക്ടർ രജീസ് ആന്റണി, ബിനു ജി നായർ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ജിജോ ജോസ്, അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, കൊറിയോഗ്രാഫർ ഷരീഫ്, സ്റ്റിൽസ് രാഹുൽ ടി, ലൈൻ പ്രൊഡ്യൂസർ നിരൂപ് പിന്റോ, മാനേജേഴ്ല് അഭിലാഷ് പൈങ്ങോട്, സജയൻ, ഷിനോജ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ