താരസംഘടനയിലെ തർക്കത്തിൽ തുറന്നടിച്ച് മല്ലിക സുകുമാരൻ; 'എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണം, അൻസിബയുടെ മനസ്സിൽ ആരോ വിഷം കുത്തി വച്ചു'

Published : May 26, 2026, 07:21 AM IST
mallika sukumaran

Synopsis

താരസംഘടനയിലെ തർക്കത്തിനെതിരെ തുറന്നടിച്ച് മുതിർന്ന താരം മല്ലിക സുകുമാരൻ. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും മല്ലിക സുകുമാരൻ

തിരുവനന്തപുരം: താരസംഘടനയിലെ തർക്കത്തിനെതിരെ തുറന്നടിച്ച് മുതിർന്ന താരം മല്ലിക സുകുമാരൻ. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അത്ര നാണക്കേടാണ്. മമ്മൂട്ടിയും മോഹൻലാലും ഇടപെട്ട് പരിഹാരം കാണണമെന്നും മല്ലിക സുകുമാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കുക്കു പരമേശ്വരൻ തന്നെ കുറിച്ചും അപവാദം പറഞ്ഞു നടന്നു. എന്തിനാണ് അമ്മ ഓഫീസിൽ ഇത്രയും സിസിടിവി ക്യാമറകൾ. അമ്മയിൽ ഒരു സുതാര്യതയും ഇല്ല. എല്ലാം ഒളിച്ചും പതുങ്ങിയും നടത്തുകയാണ്. ശ്വേതാ ഒന്നും അറിയില്ലെന്ന് പറയുന്നത് ശരിയല്ല. അൻസിബയുടെ മനസ്സിൽ ആരോ വിഷം കുത്തി വച്ചു. അൻസിബയയെയും സരയുവിനെയും കമ്മിറ്റിയിൽ വേണമെന്ന് പറഞ്ഞയാളാണ് ടിനി ടോം. എന്താണ് യാഥാർഥ്യം എന്ന് അറിയില്ലെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പ്രേക്ഷകരുടെ എണ്ണം വളരെ കുറവ്, പക്ഷേ'; 'ഡോസ്' സിനിമയെക്കുറിച്ച് ബിബിന്‍ ജോര്‍ജ്
3 മാസത്തിനിപ്പുറം ആ ഫാന്‍റസി കോമഡി ചിത്രം ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു