പ്രണയം വിവാഹത്തിലേക്ക്, മാമാങ്കം നായികയ്ക്ക് മാംഗല്യമായി

Published : Aug 02, 2020, 12:59 PM ISTUpdated : Aug 02, 2020, 01:02 PM IST
പ്രണയം വിവാഹത്തിലേക്ക്, മാമാങ്കം നായികയ്ക്ക് മാംഗല്യമായി

Synopsis

മാമാങ്കത്തില്‍ നായികയായ പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു.

മാമാങ്കം സിനിമയില്‍ നായികയായ പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഓഗസ്റ്റ് ഏഴിനാണ് വിവാഹം നടക്കുക.

ദില്ലി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് വരൻ. 2012 മുതലുള്ള പ്രണയമാണ് വിവാഹത്തില്‍ എത്തുന്നത്.  വിവാഹ നിശ്ചയവും വിവാഹവും ഒരേദിവസമായിരിക്കും. 50 പേര്‍ക്കാണ് ക്ഷണമുണ്ടാകുക. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വിവാഹം നടത്തുക. വിവാഹത്തിന് എത്തുന്നവരോട് മാസ്‍ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്‍കും സാനിറ്റൈസറും ഉണ്ടായിരിക്കും. അതിഥികള്‍ കൂട്ടമായി എത്താതിരിക്കാൻ 30 മിനുട്ടിന്റെ ഇടവേളകളില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

55 ദിവസം കൊണ്ട് 420 കോടി ആഗോള കളക്ഷൻ; ബോക്സ് ഓഫീസിൽ തരംഗമായി 'ഹനുമാൻ അൻഷ്'
സൂരിയും ദിവ്യയും കേരളത്തിലെ സ്‍കൂൾ കുട്ടികൾക്കിടയിലേക്ക് : ഡോണ്ട് ട്രബിൾ ദി ട്രബിൾ നാളെ മുതൽ തിയേറ്ററുകളിലേക്ക്