'അന്ന് സൂര്യയെ കാണാൻ വീട്ടിൽ നിന്നും വിട്ടില്ല, ഇന്ന് നായികയായി സ്‌ക്രീനിൽ..'; സോഷ്യൽ മീഡിയ ഏറ്റെടുത്ത് മമിതയുടെ വാക്കുകൾ

Published : Aug 10, 2026, 07:52 AM IST
Mamitha Baiju on Suriya

Synopsis

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായി മമിത ബൈജു എത്തുന്നു. ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യുന്ന ഈ ഫാമിലി എന്റർടെയ്‌നറിൽ നായികാപ്രാധാന്യമുള്ള റോളിലാണ് മമിത.

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 14 നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. സൂര്യയുടെ നായികയായി മലയാളത്തിൽ നിന്നും മമിത ബൈജുവാണ് എത്തുന്നത്. കുറച്ചുദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായികാപ്രാധാന്യമുള്ള ഒരു റോളിൽ തന്നെയാണ് മമിതാ ചിത്രത്തിലെത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചനകൾ.

ഇപ്പോഴിതാ സൂര്യയെ കുറിച്ച് മമിത ബൈജു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഒരിക്കൽ കൊച്ചിയിൽ നടന്ന ഒരു പരിപാടിയിൽ സൂര്യ എത്തിയപ്പോൾ അദ്ദേഹത്തെ കാണാൻ തന്നെ വീട്ടിൽ നിന്നും വിട്ടില്ലെന്നും എന്നാൽ തന്റെ സഹോദരൻ സൂര്യയെ കാണാൻ പോയെന്നും മമിത പറയുന്നു. ഇന്ന് തന്റെ പുതിയ ചിത്രത്തിൽ സൂര്യയുടെ നായികയായി പ്രൊമോഷൻ പരിപാടിക്കായി കേരളത്തിൽ സൂര്യക്കൊപ്പം നിൽക്കുക എന്ന് പറയുന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണ് എന്നാണ് മമിത പറയുന്നത്.

"ഒരു ഫാൻ ​ഗേൾ എന്ന നിലയിൽ വിശ്വനാഥ് ആൻഡ് സൺസ് കാണാൻ ഞാനും കാത്തിരിക്കുകയാണ്. 2015 ൽ കൊച്ചി ലുലു മാളിൽ ഒരു ഇവന്റിനായി സൂര്യ സാർ എത്തിയിരുന്നു. അന്ന് ഞാൻ എട്ടാം ക്ലാസിലും എന്റെ ചേട്ടൻ പതിനൊന്നിലും പഠിക്കുകയാണ്. അന്ന് ചേട്ടനും ചേട്ടന്റെ കൂട്ടുകാരും കൂടെ സൂര്യയെ കാണാൻ ലുലുവിലേക്ക് പോയി. എനിക്കും സൂര്യ സാറിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്നെ പേരന്റ്സ് വിട്ടില്ല. അന്ന് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് വരിക എന്നത് തന്നെ വലിയ കാര്യമാണ്. അത് ടാസ്ക് ആയതുകൊണ്ട് എന്നെ വിട്ടില്ല. അന്ന് ചേട്ടൻ സൂര്യ സാറിനെ കണ്ടു ഫോട്ടോ എടുത്തു തിരിച്ചുവന്നു. അത് എന്നെ കാണിച്ചപ്പോൾ എനിക്ക് വിഷമമായി. പക്ഷേ ഇന്ന് ട്രിവാൻഡ്രം ലുലു മാളിൽ സാറിന്റെ കൂടെ സാറിന്റെ പടത്തിൽ അഭിനയിച്ച് ഇവിടെ നിൽക്കാൻ പറ്റുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്." മമിത പറയുന്നു. വിശ്വനാഥ് ആൻഡ് സൺസ് പ്രൊമോഷണൽ ഇവന്റിനിടെയായിരുന്നു മമിതയുടെ പ്രതികരണം.

ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റുകളായിട്ടുണ്ട്. ഒരു ഗംഭീര ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, ഗാനങ്ങൾ, എന്നിവ പ്രേക്ഷകർക്ക് നൽകുന്നത്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്.

ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല,

ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് - വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - സന്ദീപ് കുൽക്കർണി, പിആർഒ- ശബരി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൃഥ്വിരാജ് സുകുമാരന്റെ 'ഖലീഫ' ഓണത്തിന്
50 മില്യൺ സ്ട്രീമിം​ഗ് മിനിറ്റുമായി ഭാവനയുടെ 'അനോമി'