ഇതാ ഒരു മമ്മൂക്ക ആരാധന്റെ കഥ- വീഡിയോ

Web Desk   | Asianet News
Published : May 25, 2021, 06:10 PM IST
ഇതാ ഒരു മമ്മൂക്ക ആരാധന്റെ കഥ- വീഡിയോ

Synopsis

മമ്മൂട്ടി ആരാധകന്റെ കഥയുമായി ഒരു കൊച്ചു ചിത്രം.

മലയാളത്തില്‍ മാത്രമല്ല സിനിമയെ ഇഷ്‍ടപ്പെടുന്ന രാജ്യത്തെ മറ്റ് പ്രേക്ഷകരുടെയും ആരാധാനപാത്രമാണ് മമ്മൂട്ടി. ഇതാ ഒരു മമ്മൂട്ടി ആരാധകന്റെ കഥയുമായി കൊച്ചു സിനിമയെത്തിയിരിക്കുന്നു. മുഹമ്മദ് റാഷിദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.  കേന്ദ്ര കഥാപാത്രമായ മുഹമ്മദ് കുട്ടിയെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ.

മുഹമ്മദ് കുട്ടിയെന്ന പേരില്‍ കൂട്ടുകാര്‍ കളിയാക്കുന്നുവെന്ന് കഥാനായകൻ പറയുന്നു. എന്നാല്‍ മമ്മൂട്ടിയുടെ പേര് ആണ് അതെന്ന് അച്ഛൻ പറഞ്ഞുകൊടുക്കുന്നു. അതോടെ കുട്ടി മമ്മൂട്ടിയുടെ ആരാധകനാകുന്നു. തുടര്‍ന്ന് മമ്മൂട്ടി ആരാധകനായ കേന്ദ്ര കഥാപാത്രത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

മമ്മൂട്ടിയോടുള്ള സ്‍നേഹം കഥാനായകനെ കടുത്ത സിനിമ പ്രേമിയാക്കുകയും സംവിധായകനാകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഒടുവില്‍ മമ്മൂട്ടിയെ കഥാനായകൻ എങ്ങനെ കണ്ടുമുട്ടുന്നുവെന്നുമാണ് സിനിമ പറഞ്ഞുവയ്‍ക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ലൂസടിച്ച്' ഫയർഫോഴ്സ്, 'ഓപ്പറേഷൻ സുഭാഷ്' സക്സസ്, കൊച്ചി മെട്രോ തൂണിൽ ദിവസങ്ങളായി കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു, തുള്ളിച്ചാടി നാട്ടുകാര്‍
ഇവർ എന്നെക്കാൾ താഴെയല്ല, പ്ലീസ്, വാടാ...; ഫിലിം ഫെയർ അവാർഡ് വാങ്ങി ആസിഫിനെയും ബേസിലിനെയും വേദിയിലേക്ക് ക്ഷണിച്ച് മമ്മൂട്ടി, കൈയടിച്ച് സദസ്