വീടിനുള്ളില്‍ എന്തിനാ ഇത്രയും മേക്കപ്പെന്ന് കമന്റ്, തക്ക മറുപടിയുമായി നടി ശ്രീയ രമേഷ്

Web Desk   | Asianet News
Published : May 25, 2021, 11:49 AM IST
വീടിനുള്ളില്‍ എന്തിനാ ഇത്രയും മേക്കപ്പെന്ന് കമന്റ്, തക്ക മറുപടിയുമായി നടി ശ്രീയ രമേഷ്

Synopsis

പരിഹസിച്ചുള്ള കമന്റിന് മറുപടിയുമായി നടി ശ്രീയ രമേഷ്.

സാമൂഹ്യ മാധ്യമത്തില്‍ പരിഹസിച്ച് കമന്റിട്ട ആള്‍ക്ക് മറുപടിയുമായി നടി ശ്രീയ രമേഷ്. കൊവിഡിനെ കുറിച്ച് എഴുതിയ ഒരു കുറിപ്പില്‍ ആയിരുന്നു പരിഹാസ കമന്റ്.  വീടിനുള്ളില്‍ ആണേല്‍ എന്തിനാ ചേച്ചിയെ ഇത്രയും മേക്കപ്പ്, എന്ത് പ്രഹസനമാണ് എന്നായിരുന്നു കമന്റ്. അതേ നാണയത്തില്‍ തന്നെയായിരുന്നു ശ്രീയ രമേഷിന്റെ കമന്റ്.

ഒരു പെണ്ണ് വീട്ടില്‍ മേക്കപ്പ് ഇട്ടു ഫോട്ടോ എടുത്താല്‍ അത് തോല്‍വി. എന്നാല്‍ ഒരു ആണ് കളറും അടിച്ച് വിഗ്ഗും വെച്ച് വീട്ടില്‍ ഫോട്ടോ എടുത്താല്‍ അത് ജയം, താനൊക്കെ എന്ത് ജീവികളാടോ എന്നായിരുന്നു ശ്രീയ രമേഷിന്റെ മറുപടി. ഒട്ടേറെ പേരാണ് ശ്രീയ രമേഷിനെ പിന്തുണച്ച രംഗത്ത് എത്തിയത്. മാസ്‍ക് ഇടാത്തതിന് ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നു.

ഇപോഴും മാസ്‍ക് ഇടാത്തവും കൈകഴുകാത്തവരും ഉണ്ടെന്നായിരുന്നു ശ്രിയ രമേഷ് പറഞ്ഞത്.

പുതിയ കോവിഡ് കേസുകളും ടി പീ ആർ ഉം കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു. ഇപ്പോഴും മറ്റുള്ളവർ പറഞ്ഞും,കാണിച്ചുകൊടുത്തും മാത്രം മാസ്‍ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവർ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവർ ആണെന്ന് തോന്നുന്നു. അല്ലേ സുഹൃത്തുക്കളെ? ഞാൻ വീട്ടിലാണ്, മതിലിനുള്ളിലാണ് , രണ്ടു മീറ്റർ അടുത്ത് ആരുമില്ല എന്നുമായിരുന്നു ശ്രിയ രമേഷ് എഴുതിയത്.

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ