ഹൈപ്പ് ഈസ് റിയൽ! മമ്മൂട്ടി-ധനുഷ് ചിത്രം 'ഓമി'ന് ഗംഭീര അഡ്വാൻസ് ബുക്കിങ്, റിലീസ് 20ന്

Published : Nov 18, 2026, 10:12 PM IST
Dhanush and Mammootty movie OM

Synopsis

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഓം - ഓപ്പറേഷൻ മോൾ' നവംബർ 20-ന് റിലീസ് ചെയ്യും. സായ് പല്ലവി, ശ്രീലീല എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ മികച്ച ബുക്കിംഗ്.

നവംബർ 20നു ആഗോള റിലീസിന് ഒരുങ്ങുന്ന ധനുഷ്–മമ്മൂട്ടി ചിത്രം 'ഓം - ഓപ്പറേഷൻ മോൾ' സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിന് ഗംഭീര വരവേൽപ്പ്. 'അമരൻ' എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഓൺലൈൻ ബുക്കിങ് ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ 6 മണിക്കാണ്.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ പടത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ട്രെയിലറിന് 3 കോടിയ്ക്ക് മേൽ വ്യൂസ് യൂട്യൂബിൽ ലഭിച്ചു. ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും ചേർന്ന വലിയ ക്യാൻവാസിൽ സാങ്കേതിക മികവ് പുലർത്തുന്ന സിനിമയാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സായി പല്ലവി, ശ്രീലീല എന്നിവരാണ് നായികമാരായി എത്തുന്നത്. ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണാവകാശം എടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ സാന്നിധ്യം മലയാളി പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുമെന്നതിനു പുറമെ ധനുഷിനുള്ള വലിയ ആരാധകവൃന്ദവും ചിത്രത്തിന് ഗംഭീര പ്രീ സെയിൽസ് കുറിക്കുമെന്നാണ് അഡ്വാൻസ് ബുക്കിങ് സൂചിപ്പിക്കുന്നത്. സായ് അഭയങ്കറുടെ സംഗീതവും സിനിമയുടെ ഹൈപ്പ് ഘടകങ്ങളിൽ ഒന്നാണ്. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്‌ലറും കൂടാതെ പ്രീ റീലിസ് പരിപാടികളും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരിൽ വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

ചിത്രത്തിൽ ബർമ കാർത്തിക്കേയൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഏകദേശം ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹം വീണ്ടും തമിഴ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. നായകനായി എത്തുന്ന ധനുഷിന്റെ കഥാപാത്രം എന്താന്നെനു ഇപ്പോഴും സസ്പെൻസ് ആയി തുടരുകയാണ്. ചിത്രത്തിൽ നിത്യ റെഡ്ഡി എന്ന സി.ബി.ഐ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. ശ്രീലീലയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നസ്രുദീൻ ഷാ, ഇന്ദ്രൻസ്, രേണു ദേശായി, കലൈറാണി, സഞ്ജയ് സ്വരൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.

ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ധനുഷ്, ശ്രദ്ധ അഗർവാൾ, അസ്മത് ജഗ്മഗ് എന്നിവരാണ് നിർമാതാക്കൾ. സായ് അഭ്യങ്കറാണ് സംഗീത സംവിധാനം. എഴിൽ അരശൻ കെ. ഛായാഗ്രഹണവും ആർ. കലൈവാണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. യാനിക് ബെൻ, കെച്ച ഖംഫക്‌ദീ എന്നിവരാണ് ആക്ഷൻ രംഗങ്ങളുടെ കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ വിതരണാവകാശം നിർമ്മാതാവ് ബിനു ജോർജ് അലക്സാണ്ടർ സ്വന്തമാക്കിയിട്ടുണ്ട്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ ഒ.എം തിയറ്ററുകളിലെത്തിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വൻ താരനിരയുമായി 'ബാച്ച്‌ലർ പാർട്ടി d'eux' നാളെ തിയറ്ററുകളിലേക്ക്
ചോക്ലേറ്റ് നായകനിൽ നിന്ന് കഥാപാത്രങ്ങളുടെ വിസ്മയലോകത്തേക്ക്; ചാക്കോച്ചൻ ഇനി 'ഹെയിൽ മേരി'യിൽ