Lata Mangeshkar : ലത മങ്കേഷ്കര്‍ സം​ഗീതത്തിലൂടെ ജീവിക്കുമെന്ന് മോഹൻലാൽ, വാനമ്പാടിയെ നഷ്ടപ്പെട്ടെന്ന് മമ്മൂട്ടി

Published : Feb 06, 2022, 03:21 PM ISTUpdated : Feb 06, 2022, 04:05 PM IST
Lata Mangeshkar : ലത മങ്കേഷ്കര്‍ സം​ഗീതത്തിലൂടെ ജീവിക്കുമെന്ന് മോഹൻലാൽ, വാനമ്പാടിയെ നഷ്ടപ്പെട്ടെന്ന് മമ്മൂട്ടി

Synopsis

മുംബൈയിലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയായിരുന്നു ലതാ മങ്കേഷ്കറിന്റെ അന്ത്യം. 92 വയസ്സായിരുന്നു. 

ദില്ലി: ഭാരതത്തിന്റെ വാനമ്പാടി (Nightingale) ലതാ മങ്കേഷ്കറുടെ (Lata Mangeshkar) വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടന്മാരായ മമ്മൂട്ടിയും (Mammootty) മോഹൻലാലും (Mohanlal). 'ലതാജിയുടെ ശബ്ദം സമാനതകളില്ലാതെ എക്കാലവും നിലനിൽക്കും' എന്ന് മമ്മൂട്ടിയും 'സം​ഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന്' മോഹൻലാലും ട്വീറ്റിൽ പറഞ്ഞു. സിനിമാ രം​ഗത്തും രാഷ്ട്രീയ, സാംസ്കാരിക രം​ഗത്തുൃമുള്ള നിരവധി വ്യക്തികളാണ് ലതാ മങ്കേഷ്കറുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. 

മുംബൈയിലെ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയായിരുന്നു ലതാ മങ്കേഷ്കറിന്റെ അന്ത്യം. 92 വയസ്സായിരുന്നു. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.  13ാം വയസ്സിലാണ് ലത സം​ഗീതലോകത്തേക്ക് ചുവടുവെച്ചു തുടങ്ങുന്നത്. ഇന്ത്യൻ സം​ഗീതത്തിലെ ഒഴിവാക്കാൻ സാധിക്കാത്ത സാന്നിദ്ധ്യമായി ലത മങ്കേഷ്കർ മാറിയത് വളരെപ്പെട്ടെന്നായിരുന്നു. 

''ഭാരത രത്ന ലതാ മങ്കേഷ്കർ എന്ന സം​ഗീത പ്രതിഭാസത്തിന്റെ വിയോ​ഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അ​ഗാധമായ ദു:ഖം തോന്നി. സം​ഗീതത്തിലൂടെ അവർ ജീവിക്കട്ടെ, അവരുടെ പ്രിയപ്പെട്ടവരിലേക്ക്  അനുശോചനം അറിയിക്കുന്നു'' എന്നായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്. 

''ഇന്ത്യക്ക് നമ്മുടെ വാനമ്പാടി നഷ്ടപ്പെട്ടു. ഇനിയൊരിക്കലും സിനിമയും സം​ഗീതവും പഴയത് പോലെ ആകില്ല. ലതാജി നിങ്ങളുടെ പ്രതീകാത്മക ശബ്ദവും മഹത്വമുള്ള പ്രവർത്തനങ്ങളും  സമാനതകളില്ലാതെ എക്കാലവും നിലനിൽക്കും''. മമ്മൂട്ടി ട്വീറ്റിൽ കുറിച്ചു. 


;'റെസ്റ്റ് ഇന്‍ പീസ്, ലെജെന്‍ഡ്' എന്നാണ് നടന്‍ പ്രിഥ്വിരാജ് ട്വീറ്റ് ചെയ്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അഞ്ചക്കള്ളകോക്കാന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡിസ്കോ' ഫസ്റ്റ്ലുക്ക് നാളെ
'എന്റെ ചോരയ്ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് എനിക്ക് തന്നെ അറിയാം..'; മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വി, ഖലീഫ ട്രെയ്‌ലർ പുറത്ത്