ശരിക്കും തിയറ്റർ കുലുങ്ങി; പൂണ്ടുവിളയാടിയ 'നിതിൻ മോളി'ക്കും 'അലക്സാണ്ടറി'നും കയ്യടിച്ച് സോഷ്യൽ ലോകം

By Web TeamFirst Published Apr 19, 2024, 5:11 PM IST
Highlights

അതിഥി വേഷത്തിലാകും താരങ്ങൾ എത്തുന്നതെങ്കിലും പിന്നീട് ആ സിനിമയുടെ ​ഗതിയെ തന്നെ അവർ മാറ്റിമറിക്കാറുണ്ട്.

രു സിനിമ റിലീസ് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ പലപ്പോഴും കാമിയോ റോളുകളുടെ സാന്നിധ്യം ചർച്ച ചെയ്യപ്പെടാറുണ്ട്. ഇത്തരം ചർച്ചകൾ പലപ്പോഴും വെറുതെ ആകുമെങ്കിലും ഒട്ടനവധി താരങ്ങൾ വന്ന് കസറിയ അതിഥി വേഷങ്ങൾ മോളിവുഡിൽ ഉൾപ്പടെ ഉണ്ടായിട്ടുണ്ട്. പലപ്പോഴും അതിഥി വേഷത്തിലാകും താരങ്ങൾ എത്തുന്നതെങ്കിലും പിന്നീട് ആ സിനിമയുടെ ​ഗതിയെ തന്നെ അവർ മാറ്റിമറിക്കാറുണ്ട്. അത്തരത്തിൽ 2024ൽ ഇതുവരെ റിലീസ് ചെയ്ത സിനിമകളിലെ കാമിയോ വേഷങ്ങൾ സോഷ്യൽ ലോകത്ത് ചർച്ച ആകുകയാണ്. 

ഓസ്‌ലറിൽ ​തിളങ്ങിയ 'അലക്സാണ്ടർ'

2024ലെ ആദ്യ ഹിറ്റ് മലയാള സിനിമയ്ക്ക് നൽകിയ ചിത്രമാണ് ഓസ്‌ലർ. ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് മിഥുൻ മാനുവൽ തോമസ് ആണ്. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു ക്യാമിയോ റോളിൽ എത്തിയത്. സിനിമയുടെ തുടക്കം മുതൽ ഏവരും കാത്തിരുന്നത് ഈ വേഷത്തിനായിരുന്നു എന്നതിൽ സംശമില്ല. ഒടുവിൽ നെ​ഗറ്റീവ് റോളിൽ മമ്മൂട്ടി എത്തിയപ്പോൾ വൻ ആവേശം ആയിരുന്നു തിയറ്ററിൽ ഒന്നാകെ മുഴങ്ങി കേട്ടത്. അലക്സാണ്ടർ എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. 

നിവിൻ പോളിയുടെ 'നിതിൻ മോളി' 

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ റിലീസ് ഏപ്രിൽ 11ന് റിലീസ് ചെയ്ത ചിത്രമാണ് വർഷങ്ങൾക്കു ശേഷം. സൂപ്പർ ഹിറ്റ് ചിത്രം ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ഇതിന് കാരണം. ഒപ്പം വിനീത് ശ്രീനിവാസന്റെ സംവിധാനവും. ധ്യാനും പ്രണവും തങ്ങളിലെ നടനെ രം​ഗത്ത് കൊണ്ടുവന്ന ചിത്രത്തിൽ നിവിൻ പോളി ആയിരുന്നു അതിഥി വേഷത്തിൽ എത്തിയത്. റിലീസിന് മുൻപ് തന്നെ നിവിൻ ചിത്രത്തിൽ ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഏവരും കാത്തിരുന്നതും. ഒടുവിൽ നിതിൻ മോളി എന്ന നടൻ ആയി നിവിൻ എത്തിയപ്പോൾ തിയറ്ററ്‍ ശരിക്കും കുലുങ്ങി എന്ന് പറയേണ്ടതില്ലല്ലോ. ഒരുപക്ഷേ നിവിന്റെ സിനിമാ കരിയറിൽ ഇതിലും മികച്ചൊരു ഇൻട്രോ ഉണ്ടോ എന്നത് സംശയമാണ്. വർഷങ്ങൾക്കു ശേഷത്തിന്റെ ഫസ്റ്റ് ഹാഫ് മുതൽ സെക്കന്റ് ഹാഫ് പകുതി വരെ ധ്യാനും പ്രണവും ആയിരുന്നു കസറിയിരുന്നത് എങ്കിൽ പിന്നീട് കഥ മാറി. നിതിൻ മോളിയുടെ പൂണ്ടുവിളയാട്ടം ആയിരുന്നു സ്ക്രീനിൽ നിറഞ്ഞത്. നിലവിൽ വിജയകരമായി പ്രദർശനം തുടരുന്ന വർഷങ്ങൾക്കു ശേഷം 50 കോടി ക്ലബ്ബിൽ ഇടംനേടി കഴിഞ്ഞു. 

വോട്ടിടണം, റഷ്യയില്‍ നിന്നും പറന്നെത്തി വിജയ്; പുഷ്പവൃഷ്ടി നടത്തി വരവേറ്റ് ആരാധകര്‍, ജനസാഗരം- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!