'ഓപ്പറേഷന്‍ ജാവ'ക്ക് കയ്യടിച്ച് മമ്മൂട്ടി; സന്തോഷം പങ്കുവെച്ച് ലുക്മാൻ

Web Desk   | Asianet News
Published : May 31, 2021, 12:43 PM ISTUpdated : May 31, 2021, 12:47 PM IST
'ഓപ്പറേഷന്‍ ജാവ'ക്ക് കയ്യടിച്ച് മമ്മൂട്ടി; സന്തോഷം പങ്കുവെച്ച് ലുക്മാൻ

Synopsis

കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. 

ല കോണുകളിൽ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത 'ഓപ്പറേഷൻ ജാവ'. സിനിമയുടെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും അഭിനന്ദിച്ചുകൊണ്ട് സുരേഷ് ​ഗോപി അടക്കമുള്ളവർ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി. 

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായ ലുക്മാന് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് മമ്മുട്ടി അഭിനന്ദനമറിയിച്ചത്. സിനിമയിൽ വിനയദാസൻ എന്ന കഥാപാത്രത്തെ ആയിരുന്നു ലുക്മാൻ അവതരിപ്പിച്ചത്. ജാവ എന്ന് ടൈപ്പ് ചെയ്ത് കയ്യടിക്കുന്ന ഇമോജിയുള്ള സന്ദേശമാണ് മമ്മുട്ടി അയച്ചത്. ‘മെയ്ഡ് മൈ ഡേ’ എന്നെഴുതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ലുക്മാൻ തന്നെയാണ് വിവരം പങ്കുവെച്ചത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രം സീ 5ലൂടെ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാര്‍ഥ പൈറസി കേസിനെ അധികരിച്ചാണ്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത്, വിനീത കോശി, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫൈസ് സിദ്ദിഖ് ആയിരുന്നു ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതവും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'രാജാസാബി'ലെ 'സഹാനാ സഹാനാ...' സെക്കൻഡ് സിംഗിൾ 17ന്, പ്രൊമോ വീഡിയോ പുറത്ത്
ചലച്ചിത്ര വിജയങ്ങളുടെ ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തിൽ വിമർശനം