‘ചെറിയ തെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകും‘; മമ്മൂട്ടിയുടെ ശബ്ദത്തിൽ കൊവിഡ് സന്ദേശം

By Web TeamFirst Published May 8, 2021, 9:25 AM IST
Highlights

പ്രിയ താരത്തിന്റെ ശബ്ദത്തിലുള്ള ഈ കൊവിഡ് സന്ദേശം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേ നേടി കഴിഞ്ഞു. സിനിമ മേഖലയിൽ നിന്നും അല്ലാതെയുമുള്ള നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരം​ഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നടൻ മമ്മൂട്ടിയുടെ ശബ്ദത്തില്‍ കൊവിഡ് സന്ദേശം. ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കുകയുള്ളു എന്ന് താരം ഓർമിപ്പിക്കുന്നു. കൊവിഡ് മുന്നണി പോരാളികൾക്കും നമ്മൾ ഓരോരുത്തർക്ക് വേണ്ടിയും നിയമങ്ങൾ പാലിക്കാമെന്നും മമ്മൂട്ടി പറയുന്നു. 

മമ്മൂട്ടിയുടെ വാക്കുകൾ

ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ കൊറോണയെ. വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്ന യോദ്ധാക്കൾക്ക് വേണ്ടി നമുക്ക് വേണ്ടി അനുസരിക്കാം ഓരോ നിർദേശവും. ചെറിയ തെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകും. ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം.

അതേസമയം, പ്രിയ താരത്തിന്റെ ശബ്ദത്തിലുള്ള ഈ കൊവിഡ് സന്ദേശം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കഴിഞ്ഞു. സിനിമ മേഖലയിൽ നിന്നും അല്ലാതെയുമുള്ള നിരവധിപേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 8 മുതല്‍ 16 വരെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളാ സർക്കാർ. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!