
മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ ചിത്രത്തിൽ ജോയിൻ ചെയ്ത് നടൻ മമ്മൂട്ടി. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാഗർകോവിലിലാണ് ഷൂട്ടിംഗ്. വിനായകന് ഒപ്പമുള്ള ഫോട്ടോയും മമ്മൂട്ടി ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ ആശംസകളുമായി ആരാധകും രംഗത്ത്. എത്തി. നേരത്തെ തന്നെ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്തുവന്നിരുന്നു.
സെപ്റ്റംബര്‍ 25നാണ് പുതിയ സിനിമ മമ്മൂട്ടി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിതിൻ കെ ജോസ് ആണ് സംവിധാനം. ‘കുറുപ്പ്’ എന്ന ചിത്രത്തിന്‍റെ സഹരചയിതാവായിരുന്നു ജിതിന്‍. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ എന്നിവയാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്ത ചിത്രങ്ങള്‍. ഗൗതം വാസുദേവ് മേനോൻ ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്. മമ്മൂട്ടി കമ്പനി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ സുരേഷ് ഗോപിയും പറഞ്ഞിരുന്നു.
ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്നാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്‍റെ പേര്. ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ആയൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെ അവതരിപ്പിക്കുന്നുവെന്നാണ് വിവരം. ബസൂക്കയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗതം മേനോനും ബസൂക്കയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
100 കോടി പടം, മോഹൻലാലിന് ഒപ്പം വീണ്ടും ആ താരം, ഇനി രണ്ട് മാസത്തെ കാത്തിരിപ്പ് മാത്രം
അതേസമയം, ടര്‍ബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. തെക്ക് വടക്ക് എന്ന ചിത്രമാണ് വിനായകന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒക്ടോബര്‍ 4ന് തിയറ്ററുകളില്‍ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ