ഇതാര്, 'ബിലാലോ' 'ടര്‍ബോ ജോസോ'? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Published : Sep 12, 2025, 07:02 PM IST
mammootty kampany new video featuring mammootty surprises his fans

Synopsis

മമ്മൂട്ടി കമ്പനി പുറത്തിറക്കിയ പുതിയ വീഡിയോ ആരാധകരിൽ ആകാംക്ഷയും ആവേശവും ജനിപ്പിച്ചിരിക്കുകയാണ്. ടർബോയുടെ പ്രൊമോയോ ബിഗ് ബിയിലെ ബിലാലോ ആണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവം

ആരോ​ഗ്യ കാരണങ്ങളാല്‍ കുറച്ച് മാസങ്ങളായി സിനിമയില്‍ നിന്നും പൊതുവേദികളില്‍ നിന്നുമൊക്കെ മാറിനില്‍ക്കുകയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. എന്നാല്‍ അദ്ദേഹം വൈകാതെ തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തും. അദ്ദേഹം പൂര്‍ണ്ണമായും സുഖം പ്രാപിച്ചതായ വിവരം ഓ​ഗസ്റ്റ് 19 ന് ഒപ്പമുള്ളവര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഷൂട്ടിം​ഗ് ലൊക്കേഷനിലേക്കുള്ള അദ്ദേഹത്തിന്‍റെ ​ഗ്രാന്‍ഡ് എന്‍ട്രിക്കായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍. ബി​ഗ് സ്ക്രീനില്‍ വീണ്ടും കഥാപാത്രമായി അദ്ദേഹത്തെ കാണാനുള്ള ആകാംക്ഷയിലും. ഇപ്പോഴിതാ ആ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി.

കാത്തിരിപ്പ് നീളില്ല എന്ന കുറിപ്പോടെ ഒരു 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരിക്കുന്നത്. മുന്നറിയിപ്പുകളൊന്നും കൂടാതെ ആയിരുന്നു ഈ റിലീസ്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട ഫോട്ടോ​ഗ്രാഫര്‍ ഷാനി ഷാക്കിയെയും സോഷ്യല്‍ മീഡിയയില്‍ ടാ​ഗ് ചെയ്തിട്ടുണ്ട് മമ്മൂട്ടി കമ്പനി. ഒരു മ്യൂസിക് വീഡിയോയുടെ മട്ടിലുള്ള 15 സെക്കന്‍ഡ് വീഡിയോയില്‍ മമ്മൂട്ടിയും സ്റ്റൈലിഷ് ​ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ ശരിക്കും എന്താണ് എന്നത് സംബന്ധിച്ച വിശദീകരണങ്ങളൊന്നും ഒപ്പമില്ല. ഒരു ടീസര്‍ പോലെയാണ് എത്തിയിരിക്കുന്ന വീഡിയോ. അതിനാല്‍ത്തന്നെ ഇത് എന്താണെന്നത് സംബന്ധിച്ച ചര്‍ച്ച കമന്‍റ് ബോക്സില്‍ മമ്മൂട്ടി ആരാധകര്‍ ആരംഭിച്ചിട്ടുണ്ട്.

മമ്മൂട്ടി കമ്പനി തന്നെ നിര്‍മ്മിച്ച ടര്‍ബോയുടെ പ്രൊമോ ആവശ്യത്തിനായി ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇതെന്നാണ് ആരാധകരില്‍ ഒരു വിഭാ​ഗം വിലയിരുത്തുന്നത്. ഒപ്പം മമ്മൂട്ടിയുടെ ഏത് അപ്ഡേറ്റ് വന്നാലും വരാറുള്ള കമന്‍റ് പോലെ ബി​ഗ് ബിയിലെ ബിലാല്‍ ജോണ്‍ കുശിശിങ്കല്‍ ആയിരിക്കാം ഇതെന്നും കമന്‍റുകളുണ്ട്. അതേതായാലും ഒഫിഷ്യല്‍ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന എന്ന് വീഡിയോയില്‍ ഉള്ളതിനാല്‍ ഇതൊരു പരസ്യചിത്രം ആയിരിക്കില്ലെന്നും സോഷ്യല്‍ മീഡിയയില്‍ കമന്‍റുകള്‍ ഉണ്ട്.

അതേസമയം മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാട്രിയറ്റ് എന്ന സിനിമയാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് ഈ ബിഗ് ബജറ്റ് സിനിമയുടെ പ്രത്യേകതയാണ്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്ന ത്രില്ലർ ചിത്രമാണ് മമ്മൂട്ടിയുടേതായി അടുത്തതായി തിയറ്ററുകളില്‍ എത്തുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആമിര്‍, പ്രഭാസ്, ഷാരൂഖ്, ഇനി രണ്‍വീര്‍ സിംഗും, ആ മാന്ത്രിക സംഖ്യ മറികടന്ന് ധുരന്ദര്‍, ഒഫിഷ്യല്‍ കണക്കുകള്‍ പുറത്തുവിട്ടു
'അടിക്കേണ്ട സാഹചര്യം വരെ ഉണ്ടായി'; പൾസർ സുനി തന്റെ ഡ്രൈവറായിരുന്നെന്ന് നടി ആൻമരിയ