
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മെഗാസ്റ്റാർ മമ്മൂട്ടി നിർമ്മിക്കുന്ന പത്താം ചിത്രത്തിലേക്ക് നായികയെ തേടുന്നു. ഈ ചിത്രത്തിലേക് നായികയെ തേടികൊണ്ടുള്ള കാസ്റ്റിംഗ് കോളും ഔദ്യോഗികമായി പുറത്തു വിട്ടിട്ടുണ്ട്. തമിഴ് ഭാഷ നല്ല ഒഴുക്കോടെ സംസാരിക്കാൻ സാധിക്കുന്ന 30 - 35 വയസ്സ് പ്രായ പരിധിയിലുള്ളവരെയാണ് നായികാ വേഷം ചെയ്യാനായി അണിയറ പ്രവർത്തകർ തേടുന്നത്.
മലയാളവും തമിഴും ഒരേപോലെ ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്നവർക്കാണ് മുൻഗണന. താല്പര്യമുള്ളവർ തങ്ങളുടെ ഫുൾ സൈസ് ഫോട്ടോഗ്രാഫ്, ബയോഡാറ്റ, ഒരു സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോ (തമിഴിൽ), ഒരു മിനിറ്റ് ദൈർഘ്യമുള്ള പെർഫോമൻസ് വീഡിയോ എന്നിവ casting@mammoottykampanyproduction10.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ജൂലൈ 31 നു മുൻപ് അയക്കാൻ ആണ് കാസ്റ്റിംഗ് കോളിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ - ദി കോർ, കണ്ണൂർ സ്‌ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്, കളംകാവൽ, പദയാത്ര എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇതിനു മുൻപ് നിർമ്മിച്ച ചിത്രങ്ങൾ. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ നിർമ്മിച്ച് കൊണ്ട് വലിയ മലയാള സിനിമയിലെ മികച്ച ചിത്രങ്ങളുടെ അമരക്കാരായാണ് മമ്മൂട്ടി കമ്പനി അറിയപ്പെടുന്നത്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ