നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്, സലിംകുമാറിന്റെ വിയോഗത്തിൽ വൈകാരിക പ്രതികരണവുമായി മമ്മൂട്ടി

Published : Jun 07, 2026, 03:28 AM IST
mammootty salim kumar

Synopsis

ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്

കൊച്ചി: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ വൈകാരിക പ്രതികരണവുമായി മെഗാസ്റ്റാർ മമ്മൂട്ടി. സലിം കുമാറിന്റെ അപ്രതീക്ഷിത വിയോഗം അതീവ വേദന നൽകുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗമെന്നാണ് മമ്മൂട്ടി ഫേസ്ബക്ക് കുറിപ്പിൽ വിശദമാക്കുന്നത്. മമ്മൂട്ടിയും സലിം കുമാറും ഒന്നിച്ച് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മായാവി, തുറുപ്പുഗുലാൻ, അണ്ണൻ തമ്പി, പോക്കിരിരാജ തുടങ്ങിയ ചിത്രങ്ങളിലെ ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ തിയേറ്ററുകളിൽ ചിരിപടർത്തിയിരുന്നു. ശനിയാഴ്ച രാത്രി 10.43ഓടെയായിരുന്നു കൊച്ചി അമൃത ആശുപത്രിയിലാണ് സലിംകുമാർ അന്തരിച്ചത്.സംസ്കാരം ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച രാവിലെ മുതൽ പറവൂർ ടൌൺഹാളിൽ പൊതുദർശനമുണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ലീഡറുടെ ശേഷിപ്പുകൾ ഉള്ളിൽപ്പേറിയ കോൺഗ്രസുകാരൻ, പ്രിയ സുഹൃത്തിന് പ്രണാമം; കെ സി വേണു​ഗോപാൽ
നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം: മുഖ്യമന്ത്രി വി ഡി സതീശന്‍