'മമ്മൂക്കയെ പോലെ സ്റ്റൈലിഷാണ് ബസൂക്കയും'; പ്രൊഡക്ഷൻ ഡിസൈനർ ഷിജി പട്ടണം

Published : Apr 09, 2025, 05:11 PM ISTUpdated : Apr 09, 2025, 08:53 PM IST
'മമ്മൂക്കയെ പോലെ സ്റ്റൈലിഷാണ് ബസൂക്കയും'; പ്രൊഡക്ഷൻ ഡിസൈനർ ഷിജി പട്ടണം

Synopsis

ബസൂക്കയെ കുറിച്ച് പ്രൊഡക്ഷൻ ഡിസൈനർ ഷിജി പട്ടണം. 

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. ഒരിടവേളയ്ക്ക് ശേഷം വൻ സ്റ്റൈലിഷ് ​ഗെറ്റപ്പിൽ മമ്മൂട്ടി എത്തുന്ന ചിത്രം നാളെ തിയറ്ററുകളിൽ എത്തും. റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷൻ വർക്കുകൾ ​ഗംഭീരമായി തന്നെ നടക്കുന്നുണ്ട്. ബസൂക്ക തിയറ്ററിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സിനിമയെ കുറിച്ച് പ്രൊഡക്ഷൻ ഡിസൈനർ ഷിജി പട്ടണം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. മമ്മൂക്ക എത്രത്തോളം സ്റ്റൈലിഷ് ആണോ അത്രത്തോളം തന്നെയാണ് ബസൂക്കയുമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.   

'ആക്ഷന് വയസൊന്നും മമ്മൂക്കയ്ക്ക് പ്രശ്നമില്ല. ഇപ്പോഴും ചെറിയ പയ്യന്മാരെ പോലെയാണ് ഫൈറ്റ് ചെയ്യുന്നത്. ഇനിയും അദ്ദേഹം തകർക്കുമെന്ന് ഉറപ്പാണെ'ന്നും ഷിജി പട്ടണം പറഞ്ഞു. ആളുകൾക്ക് ഇഷ്ടപ്പെടുന്ന ക്രീയേറ്റീവായിട്ട് ചെയ്തിട്ടുള്ള മനോഹരമായൊരു പടമാണ് ബസൂക്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വമ്പൻ ആഗോള റിലീസായി എത്തുന്ന ബസൂക്ക കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണ്ണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം - മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ - ശബരി, വാർത്താ പ്രചരണം - ബ്രിങ് ഫോർത്ത്.

ഏതൊരു സ്ത്രീയോടും അവൻ അങ്ങനെ തന്നെ, അത്രക്ക് വിശ്വാസമാണ്; സാബുവിനെ കുറിച്ച് മഞ്ജു പിള്ള

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'വിജയ് അധികാരത്തിൽ വന്നാൽ കേരളം വിടും', ഉറപ്പിച്ച് 65 കാരൻ ! ഞങ്ങളും ആലോചിക്കുന്നെന്ന് കമന്റ്
പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മലയാളത്തില്‍ ഒരു സൈബര്‍ ത്രില്ലര്‍; 'അച്യുത അവതാരം' വരുന്നു