ചാരുകസേരയിൽ ബസൂക്ക, മമ്മൂട്ടി കാത്തുവച്ചിരിക്കുന്നതെന്ത് ? പടമെത്താൻ ഇനി നാല്പത്തി ഒന്ന് ദിവസം

Published : Feb 28, 2025, 02:26 PM IST
ചാരുകസേരയിൽ ബസൂക്ക, മമ്മൂട്ടി കാത്തുവച്ചിരിക്കുന്നതെന്ത് ? പടമെത്താൻ ഇനി നാല്പത്തി ഒന്ന് ദിവസം

Synopsis

ബസൂക്ക ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും.

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. സിനിമ ഏപ്രിലിൽ തിയറ്ററുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് കൗൺഡൗൺ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്നുണ്ട്. റിലീസിന് ഇനി 41 ദിവസമാണ് ബാക്കിയുള്ളത്. ഇതിനോട് അനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററിൽ ഒരു മുറിയിൽ ചാരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ കാണാനാകും.

ബസൂക്ക ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. നേരത്തെ ഫെബ്രുവരി 14ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. അദ്ദേഹം തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 

മൂന്നാം ആഴ്ചയിലും കരുത്തോടെ ബ്രോമാൻസ്; 100ലധികം തിയറ്ററുകളുമായി ചിത്രം മുന്നോട്ട്

ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം - മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, വിഷ്ണു സുഗതൻ, പിആർഒ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

യുവ താരങ്ങൾ ഒന്നിക്കുന്ന ദ്വിഭാഷ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ശേഷം 2016' മാർച്ച് 6 മുതൽ തിയറ്ററിൽ
ഭയങ്കരമായി വയലന്റാവും, ഇറങ്ങി ഓടും, മദ്യപാനിയായി, പഴികളേറെ; 27 വർഷത്തെ യാതനകളുമായി ദേവി അജിത്