
സാങ്കേതികതയുടെ എല്ലാവശങ്ങളും കൈക്കുമ്പിളിൽ ഉള്ള ഈ കാലത്ത്, ഒരു സിനിമ പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക എന്നത് വലിയൊരു പരീക്ഷണം ആണ്. ആ പരീക്ഷണത്തിന് ആയിരുന്നു ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രം സാക്ഷി ആയത്. ഒടുവിൽ സിനിമ റിലീസ് ചെയ്ത് ആദ്യദിനം മുതൽ പ്രേക്ഷകർ സിനിമയെ നെഞ്ചേറ്റി. സംവിധായകനും അഭിനേതാക്കൾക്കും കയ്യടിയോട് കയ്യടി.
ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഭ്രമയുഗം ഇപ്പോഴിതാ മാർച്ചിലേക്ക് കടക്കാൻ ഒടുങ്ങുകയാണ്. അതായത്, ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. മൂന്നാം വാരം എന്നത് മാർച്ച് മാസത്തിലാണ് വരുന്നത്. അതുകൊണ്ട് തന്നെ 'Bramayugam March-ing into 3rd Week', എന്നാണ് അണിയറപ്രവർത്തകർ പങ്കുവച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ഫെബ്രുവരി 15നാണ് മമ്മൂട്ടി, സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഭ്രമയുഗം റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം അൻപത് കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു. ഇതുവരെ 52 കോടി അടുപ്പിച്ച് ഭ്രമയുഗം നേടിയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ചിത്രത്തിന്റെ ആകെ ബജറ്റ് 27.73 കോടി എന്നാണ് നേരത്തെ നിര്‍മ്മാതാക്കളില്‍ ഒരാളായ ചക്രവര്‍ത്തി രാമചന്ദ്ര അറിയിച്ചിരുന്നത്. രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. 'ഭൂതകാലം'ത്തിന് ശേഷം രാഹുൽ തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ കൂടിയാണിത്.
ഒരു സിനിമയ്ക്ക് 4.14 കോടിയോളം, ആകെ ആസ്തി ഞെട്ടിക്കും! 'കൊറിയൻ ലാലേട്ടൻ' ഇച്ചിരി എക്സ്പെൻസീവാ..!
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ