2022ഉം 2023ഉം കൈപ്പിടിയിൽ ഒതുക്കി; പുതുവർഷവും മമ്മൂട്ടിക്കോ ? 'ഭ്രമയു​ഗം' റിലീസ് അപ്ഡേറ്റ്

Published : Dec 30, 2023, 08:28 PM IST
2022ഉം 2023ഉം കൈപ്പിടിയിൽ ഒതുക്കി; പുതുവർഷവും മമ്മൂട്ടിക്കോ ? 'ഭ്രമയു​ഗം' റിലീസ് അപ്ഡേറ്റ്

Synopsis

ചുളുവ് വീണ മുഖത്തിലെ തീഷ്ണമായ നോട്ടവും നി​ഗൂഢത നിറച്ച ചിരിയുമായി എത്തിയ ഫസ്റ്റ് ലുക്ക് കണ്ട് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു, 'എന്തോ വലുത് വരുന്നു'.

രോ ദിവസം കഴിയുന്തോറും തന്നിലെ നടനെ തേച്ചുമിനുക്കുന്ന ആളാണ് മമ്മൂട്ടി. അക്കാര്യം പലപ്പോഴും അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുള്ള കാര്യവുമാണ്. അക്കാര്യം ഊട്ടി ഉറപ്പിക്കുന്നത് ആയിരുന്നു 2022ലെയും 2023ലെയും മമ്മൂട്ടിയുടെ പ്രകടനങ്ങൾ. വ്യത്യസ്തകൾക്ക് പുറകെ പോയ മമ്മൂട്ടിയെ ആണ് ഈ വർഷങ്ങളിൽ ഓരോ മലയാളിയും കണ്ടത്. സൂപ്പർ ഹിറ്റുകൾക്കൊപ്പം ബോക്സ് ഓഫീസിലും അവ കസറി എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. 2024ലും മമ്മൂട്ടിയുടേതായി ഒരുപിടി സിനിമകൾ ഒരുങ്ങുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട സിനിമയാണ് 'ഭ്രമയു​ഗം'. 

പ്രഖ്യാപനം മുതൽ ഫസ്റ്റ് ലുക്ക് വരെ പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ സിനിമയാണ് ഭ്രമയു​ഗം. ചുളുവ് വീണ മുഖത്തിലെ തീഷ്ണമായ നോട്ടവും നി​ഗൂഢത നിറച്ച ചിരിയുമായി എത്തിയ ഫസ്റ്റ് ലുക്ക് കണ്ട് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു, 'എന്തോ വലുത് വരുന്നു'. പതിറ്റാണ്ടുകളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ കാണാത്തൊരു കഥാപാത്രമായിട്ടാകും പുതുവർഷത്തിലും മമ്മൂട്ടി സിനിമാസ്വാദകർക്ക് മുന്നിൽ എത്തുക എന്നത് തീർച്ചപ്പെടുത്തുകയാണ് ഇത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 

ഭ്രമയു​ഗം 2024 ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്നാണ് ചർച്ചകൾ. ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശ​ദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നേരത്തെ ജനുവരി ആദ്യവാരം സിനിമ തിയറ്ററിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. മോഹൻലാലി‍ന്റെ മലൈക്കോട്ടൈ വാലിബൻ ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ഈ സിനിമയ്ക്ക് മുൻപോ ശേഷമോ ആയിരിക്കും ഭ്രമയു​ഗം റിലീസ് ചെയ്യുക എന്നാണ് വിലയിരുത്തലുകൾ. 

അത് മദ്യലഹരിയിൽ, ഉറങ്ങിയിട്ട് രണ്ട് ദിവസം: മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ആൾ മാപ്പ് പറഞ്ഞു

ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമയാണ് ഭ്രമയു​ഗം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യും. പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ, രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'