
നടൻ മമ്മൂട്ടിക്കും ദുൽഖർ സൽമാനും എതിരെ വിദ്വേഷ പ്രചരണം നടത്തിയ ആൾ മാപ്പ് പറഞ്ഞു. മദ്യലഹരിയിൽ ആണ് അങ്ങനെ പറഞ്ഞതെന്നും മമ്മൂട്ടിയോടും കുടുംബത്തോടും പൊതു സമൂഹത്തോടും മാപ്പ് ചോദിക്കുന്നുവെന്നും ഇയാൾ പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
"ഇന്നലെ മദ്യത്തിന്റെ ലഹരിയിൽ പറഞ്ഞ് പോയതാണ്. മമ്മൂട്ടിയോടും മകനോടും കുടുബത്തോടും പൊതു സമൂഹത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു. മാപ്പ് ചോദിക്കുന്നു. രണ്ട് ദിവസമായി ഞാൻ കിടന്നുറങ്ങിയിട്ട്", എന്നായിരുന്നു ഇയാളുടെ മാപ്പപേക്ഷ.
രണ്ട് ദിവസം മുൻപാണ് മമ്മൂട്ടിക്ക് എതിരെ വിദ്വേഷ പ്രചരണം നടത്തിയ ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ പബ്ലിക് റെസ്പോണ്‍സ് എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോ ആയിരുന്നു ഇത്. മമ്മൂട്ടിയെയും ദുൽഖറിനെയും കുറിച്ച് വളരെ മോശമായ രീതിയിൽ ആയിരുന്നു ഇയാൾ സംസാരിച്ചത്. വീഡിയോ വൈറൽ ആയതിന് പിന്നാലെ നിരവധി പേരാണ് ഇയാൾക്കെതിരെ രംഗത്ത് എത്തിയത്.
ഒടുവിൽ മാപ്പ് പറഞ്ഞ് ഇയാൾ രംഗത്ത് എത്തുക ആയിരുന്നു. "ആ സൂക്കേട് അങ്ങ് മാറ്റി കൊടുത്തിട്ടുണ്ട്. ഇക്കയെയൊക്കെ ചൊറിഞ്ഞാൽ ഇക്ക ഫാൻസ് കയറി മേയാതെ ഇരിക്കുമോ", എന്ന് കുറിച്ച് കൊണ്ടാണ് മാപ്പ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.
ഫേവറേറ്റ് ലിസ്റ്റില്‍ ഇടംനേടാന്‍ 'വാർമിന്നൽ..'; 'രാസ്ത'യിലെ വീഡിയോ സോങ് പുറത്തിറങ്ങി
അതേസമയം, കാതല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ജ്യോതിക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബി ആയിരുന്നു. ഇതുവരെ കാണാത്ത കഥാപാത്രത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ചിത്രത്തെ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഭ്രമയുഗം എന്ന സിനിമയാണ് ഇനി വരാനിരിക്കുന്നത്. കൂടാതെ ബസൂക്ക, ടര്‍ബോ എന്നീ ചിത്രങ്ങളും മമ്മൂട്ടിയുടേതായി അണിയറിയില്‍ ഒരുങ്ങുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..