
കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ എന്നും പുതുമ കണ്ടെത്താൻ ശ്രമിക്കുന്ന നടനാണ് മമ്മൂട്ടി. സമീപകാലത്ത് അദ്ദേഹത്തിന്റേതായി എത്തിയ സിനിമകൾ നോക്കിയാൽ അക്കാര്യം വ്യക്തമാകും. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, പുഴു തുടങ്ങിയവ ഉദാഹരങ്ങൾ മാത്രം. എന്നും തന്നിലെ നടനെ പുതുക്കി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം 'ഭ്രമയുഗം' ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നടന്റെ പിറന്നാൾ ദിനം എത്തിയ പോസ്റ്റർ കണ്ട് മലയാളികൾ ഒന്നടങ്കം പറഞ്ഞു 'ഇത് പൊളിക്കും'.
കറ പുരണ്ട പല്ലുകൾ, നരപടർന്ന താടിയും മുടിയും ഒറ്റ മുണ്ടും ധരിച്ച് ബ്ലാക് ആൻഡ് വൈറ്റ് ലുക്കിയാണ് ഭ്രമയുഗം പോസ്റ്ററിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. ഡെവിളിഷ് ലുക്കിലുള്ള ചിരിയാണ് പോസ്റ്ററിലെ ഹൈലൈറ്റ്. ദുർമന്ത്രവാദിയായിട്ടാകും മമ്മൂട്ടി സിനിമയിൽ എത്തുകയെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിനോട് ചേർത്തു വയ്ക്കുന്ന തരത്തിലാണ് പോസ്റ്ററും ആ ചിരിയും. മമ്മൂട്ടിയുടെ ലുക്കിനൊപ്പം തന്നെ പോസ്റ്ററിന്റെ ഡിസൈനും ക്വാളിറ്റിയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.
തരംഗമായി മാറിയ ഈ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ഏസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയാണ്. ഇപ്പോഴിതാ ഈ മമ്മൂട്ടിയുടെ ലുക്കിന് പിന്നൽ നടന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണ് കമ്പനിയുടെ ക്രിയേറ്റീവ് ഹെഡും ഫൗണ്ടറുമായ അരുൺ അജികുമാർ. സിനിമാ കൂട്ടിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"ഒരുതരത്തിലുള്ള പ്ലാനോ കാര്യങ്ങളോ ഇല്ലായിരുന്നു. പക്ഷെ ഒരു ലുക്ക് ആൻഡ് ഫീൽ, നമ്മുടെ ക്യാമ്പയിൻ എങ്ങനെ ആകണം എവിടെ എത്തണം എന്നതിനെ പറ്റി ഐഡിയ ഉണ്ടായിരുന്നു. ഞങ്ങളുടെ ഒരു സ്കെച്ചും കാര്യങ്ങളും നിർമാതാവിനും സംവിധായകനും കാണിച്ചു കൊടുത്തു. അവർ ചില സജക്ഷൻസ് പറഞ്ഞു. അപ്പോഴും ഞങ്ങൾക്കൊരു ഐഡിയ ഉണ്ടായിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതുമയുള്ളതും അതോടൊപ്പം ഒരു ഇന്റർനാഷണൽ സ്റ്റാന്റേർഡ് കൊടുക്കണം, ഇന്ത്യൻ സിനിമ എന്നതിലുപരി ഒരു ഹോളിവുഡ് ലെവലിൽ ഒള്ളതുമായ ഒന്ന് ചെയ്യണം എന്ന്. മീഡിയം ഫോർമാറ്റിൽ തന്നെ ഷൂട്ട് ചെയ്യണമെന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. പിന്നീട് മമ്മൂക്കയോട് സംസാരിച്ചു. ടെസ്റ്റ് ഷൂട്ടും കാണിച്ചു. അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മമ്മൂക്ക അടിപൊളിയായിടുള്ള കുറേ പോസ് തന്നു. അതിൽ ബെസ്റ്റ് തെരഞ്ഞെടുക്കുക എന്നതായിരുന്നു ടാസ്ക്. മമ്മൂക്ക കുറെ ചിരിയും വളരെ അമർഷവും ഒക്കെ പോസ് തന്നു. 10 മിനിറ്റിൽ കാര്യം കഴിഞ്ഞു. എടുത്ത ഫോട്ടോസ് എല്ലാം കണ്ട് ഹാപ്പി ആയിട്ടാണ് അദ്ദേഹം പോയത്. മമ്മൂക്ക ഇമ്പ്രവൈസ് ചെയ്തപ്പോഴാണ് ഒരു ക്യാരക്ടറൈസേഷൻ കൂടെ അതിൽ വന്നത്. ഈവിൾ ആയിട്ടുള്ള ചിരിയൊക്കെ മമ്മൂക്ക തന്നെ കഥാപാത്രം ഉൾക്കൊണ്ട് കൊണ്ട് ഇട്ടതാണ്. ആ കണ്ണിന്റെ തീവ്രതയും ചിരിയുടെ പവറും ഒക്കെയാണ് ആ പോസ്റ്ററിന്റെ ലൈഫ്", എന്നാണ് അരുൺ പറഞ്ഞത്.
'ഉപ്പ മരിച്ച് നാൽപ്പത് തികയും മുൻപ് മമ്മൂട്ടിയെ കാണാൻ മരണ വീട്ടിൽ നിന്നും ചാടിപ്പോയ 9ാം ക്ലാസുകാരൻ'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ