
മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം(CBI 5 The Brain). സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുൾക്ക് പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് ലഭിച്ച സ്വീകാര്യത തന്നെയാണ് അതിന് തെളിവ്. അയ്യരുടെ അഞ്ചാം വരവ് കളറാക്കും എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് ടീസർ.
2. 8 മില്യൺ കാഴ്ചക്കാരാണ് ഇതുവരെ ടീസറിന് ലഭിച്ചിരിക്കുന്നത്. കൂടാതെ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്തുമാണ് ടീസർ. ടീസർ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് അണിയറ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസും ഉടനുണ്ടാകുമെന്നാണ് സൂചനകൾ.
സിബിഐ 5ൽ നടൻ ജഗതിയും ഉണ്ടാകും. സിബിഐ അഞ്ചാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങൾക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ് അണിയറ പ്രവർത്തകർ അറിയിച്ചത്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. മകൻ രാജ്കുമാറും ചിത്രത്തിൽ ജഗതിക്കൊപ്പം ഉണ്ടാകും.
ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.
എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ൻ. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.
ട്രാഫിക് നിയമ ലംഘനം; അല്ലു അർജുന് പിഴ ചുമത്തി ഹൈദരാബാദ് പൊലീസ്
ട്രാഫിക് നിയമം ലംഘിച്ച നടൻ അല്ലു അർജുന്(Allu Arjun) ഹൈദരാബാദ് പൊലീസ് പിഴചുമത്തി. താരത്തിന്റെ വാഹനമായ എസ്‌യുവിയില്‍ ടിന്റഡ് ഗ്ലാസ്(Tinted Window Shields) ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 700 രൂപ പിഴയൊടുക്കി ഗ്ലാസില്‍ മാറ്റം വരുത്തണമെന്ന് താരത്തോട് പൊലീസ് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, പുഷ്പ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകർ.
കഴിഞ്ഞ വർഷം ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയറ്ററിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.