CBI 5 The Brain : റിലീസിനൊരുങ്ങി 'സിബിഐ 5'; ടീസർ ഇന്നെത്തും, ആവേശത്തിൽ ആരാധകർ

Published : Apr 06, 2022, 11:21 AM ISTUpdated : Apr 11, 2022, 03:40 PM IST
CBI 5 The Brain : റിലീസിനൊരുങ്ങി 'സിബിഐ 5'; ടീസർ ഇന്നെത്തും, ആവേശത്തിൽ ആരാധകർ

Synopsis

ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 

ലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം(CBI 5 The Brain). സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുൾക്ക് പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വന്ന സ്റ്റില്ലുകൾക്ക് ലഭിച്ച സ്വീകാര്യത തന്നെ ഇതിന് തെളിവാണ്. ഇന്ന് ചിത്രത്തിന്റെ ടീസർ എത്തുന്നതിന്റെ ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. 

ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാകും ടീസർ പുറത്തുവിടുക. സൈന മൂവീസിന്റെ യൂ‍ട്യൂബ് ചാനലിലൂടെയാണ് റിലീസ്. അതേസമയം, ചിത്രത്തിന്റെ റിലീസും ഉടനുണ്ടാകുമെന്നാണ് സൂചനകൾ. അയ്യരുടെ അഞ്ചാം വരവിൽ എന്തൊക്കെയാകും പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് കാണേണ്ടിയിരിക്കുന്നു. 

സിബിഐ 5ൽ നടൻ ജ​ഗതിയും ഉണ്ടാകും. സിബിഐ അ‍‍ഞ്ചാം ഭാ​ഗം വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജ​ഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങൾക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ് അണിയറ പ്രവർത്തകർ അറിയിച്ചത്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. മകൻ രാജ്കുമാറും ചിത്രത്തിൽ ജ​ഗതിക്കൊപ്പം ഉണ്ടാകും. 

ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട്  ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.

എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ൻ. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു. 

ഒടുവിൽ തീരുമാനമായി; ‘ദളപതി 66’ൽ വിജയ്‌യുടെ നായിക രശ്മിക മന്ദാന

വിജയ്(Vijay) നായകനായി എത്തുന്ന ബീസ്റ്റിനായുള്ള(Beast movie) കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ സംവിധാനം നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. ചിത്രം ഈ മാസം 13ന് പ്രേക്ഷർക്ക് മുന്നിലെത്തും. ദളപതി 66(Thalapathy 66)നെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചിത്രത്തിൽ വിജയിയുടെ നായികയാകുന്നത് നടി രശ്മക മന്ദാനയാണെന്ന(Rashmika Mandanna) വിവരമാണ് 
ഇപ്പോൾ പുറത്തുവരുന്നത്. 

വംശി പൈഡിപള്ളിയാകും വിജയിയുടെ 66മത്തെ ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിൽ തെലുങ്ക് താരം നാനിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എസ്‍. തമൻ ആണ് സംഗീതം. തമിഴിലും തെലുങ്കിലും ഒരേസമയം നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ തുടർന്നുവരികയാണ്. തമിഴിലും തെലുങ്കിലും

നടന്‍ കാര്‍ത്തിയും നാഗര്‍ജുനയും ഒരുമിച്ചെത്തിയ തോഴ എന്ന ചിത്രത്തിലൂടെ കീര്‍ത്തി നേടിയ സംവിധായകനാണ് വംശി. തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66 എന്നാണ് വിവരം. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

PREV
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ