
പുതുമുഖ സംവിധായകന് ഒപ്പം പുതുമുഖ താരങ്ങളും അണിനിരന്നൊരു സിനിമയാണ് 'കണ്ണൂർ സ്ക്വാഡ്'. പലരും നോർത്ത് ഇന്ത്യൻസ് ആയിരുന്നു. എന്നാൽ നോർത്ത് ഇന്ത്യൻ എന്ന് തോന്നിക്കുന്നൊരു മലയാളി ഈ മമ്മൂട്ടി ചിത്രത്തിൽ ഉണ്ട്. കൊലപാതകികളെ പിടിക്കാനായി ജോർജ് മാർട്ടിൻ ഉത്തർപ്രദേശിൽ പോകുമ്പോൾ സഹായിയായി എത്തുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അങ്കിത് മാധവ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. കണ്ണൂർ സ്വക്വാഡ് ബ്ലോക് ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുമ്പോൾ മമ്മൂട്ടിയെ കുറിച്ച് അങ്കിത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
കണ്ണൂർ സ്ക്വാഡിൽ ക്ലൈമാക്സിൽ മമ്മൂട്ടി വണ്ടി ചേയ്സിംഗ് ചെയ്യുന്നൊരു രംഗമുണ്ട്. മലയാളികൾ ഒന്നടങ്കം അക്ഷമരായി നോക്കിയിരുന്ന സീനായിരുന്നു അത്. ഇതിൽ മമ്മൂട്ടി തന്നെ ആണ് വണ്ടി ഓടിച്ചതെന്ന് പറയുകയാണ് അങ്കിത്. "ഞാൻ ആദ്യം വിചാരിച്ചത് മമ്മൂക്ക ക്ലോസപ്പിലൊക്കെ വരുള്ളൂ. വലിയ ആളല്ലേ..ബാക്കി എല്ലാം ഡ്യൂപ്പ് ചെയ്യും എന്നൊക്കെ ആണ്. പക്ഷേ ഡ്യൂപ്പല്ല അത് ചെയ്തത്. ക്രിട്ടിക്കലായ ചില സീനുണ്ട്. 360 ഡിഗ്രിയിൽ തിരിയുന്ന സീനൊക്കെ സാറ് സ്വന്തമായി ചെയ്തതാണ്. സത്യം പറഞ്ഞാൽ ഞെട്ടിപ്പോയിട്ടുണ്ട്. ഞങ്ങളൊക്കെ വണ്ടിയിൽ ഇരിക്കുവാ..ലക്ഷ്വറി കാറൊക്കെ ഒടിക്കുന്ന ആളാണ് സുമോയിൽ അങ്ങനത്തെ പ്രകടനം കാഴ്ച വച്ചത്", എന്ന് അങ്കിത് പറയുന്നു. ഇന്ത്യഗ്ലിറ്റ്സിനോട് ആയിരുന്നു അങ്കിതിന്റെ പ്രതികരണം.
ഉത്തർപ്രദേശിലെ ഗ്രാമത്തിലുള്ള ഷൂട്ടിനെ കുറിച്ചും അങ്കിത് പറയുന്നുണ്ട്. 'അവിടെ 10 മുതൽ 15 ഡിഗ്രി തണുപ്പാണ്. പക്ഷേ ആറ് എട്ട് ഡിഗ്രി തണുപ്പായെ ഫീൽ ചെയ്യുള്ളൂ. നമ്മളൊക്കെ കമ്പിളി പുതപ്പൊക്കെ മൂടിയാണ് അവിടെ ഇരിക്കുന്നത്. ആ ഒരു കാലാവസ്ഥയിൽ, അൺകൺഫർട്ടബിൾ ആയിട്ടുള്ളൊരു വണ്ടിയിൽ ഡ്രൈവിംഗ് സീക്വൻസ് മൊത്തം ചെയ്തു മമ്മൂക്ക. ടീമിനെ മൊത്തം മാനേജ് ചെയ്ത് എല്ലാം വളരെ കൂളായി അദ്ദേഹം ചെയ്തു. അത്ഭുതമാണത്', എന്നാണ അങ്കിൽ പറയുന്നത്.
അഞ്ച് വർഷത്തെ കാത്തിരിപ്പ്; 'ആടുജീവിതം' ഡിസംബറിലോ ? ബ്ലെസിക്ക് പറയാനുള്ളത്
ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ ആദ്യ അവതാരകൻ ആയിരുന്നു അങ്കിത്. പിന്നീട് മുംബൈ ബോയ്സിഡ് ആയിട്ടുള്ള പ്രോജക്ടുകൾ അങ്കിത് തെരഞ്ഞെടുക്കുക ആയിരുന്നു. അവിടെ 75 മുതൽ 80തോളം പരസ്യങ്ങൾ ചെയ്തു. അഭിനയത്തോട് പാഷനുള്ള അങ്കിത് നിരവധി ചിത്രങ്ങളിൽ ചെറിയ ചെറിയ വേങ്ങളും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ