Latest Videos

നേരത്തെ വന്ന് നേട്ടം കൊയ്യാൻ മമ്മൂട്ടി; 'ടർബോ' വൻ അപ്ഡേറ്റ്

By Web TeamFirst Published Apr 30, 2024, 6:08 PM IST
Highlights

മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. 

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ റിലീസ് തിയതി മാറ്റി. മെയ് 23 ആണ് പുതുക്കിയ തിയതി. നേരത്തെ ജൂൺ 13ന് ആയിരുന്നു ടർബോയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധാനം. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. 

ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വമ്പൻ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. 

വൈശാഖും മമ്മൂട്ടിയും ഒന്നിച്ച 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിൽ എത്തുന്ന സിനിമയാണ് 'ടർബോ'. അതുകൊണ്ട് തന്നെ ആവേശം ഏറെയാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ 'ടർബോ ജോസ്' എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 

ഫസ്റ്റ്ലുക്ക് അടക്കം ചിത്രത്തിന്റെതായ് പുറത്തുവന്ന പോസ്റ്ററുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുങ്ങുന്ന ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.

200 കിമീ സ്പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നത്. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിലും ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ഉപയോഗിച്ച ക്യാമറയാണിത്. 

വിഷു 'രം​ഗണ്ണൻ' എടുത്തോ? കളക്ഷനിൽ 'അഴിഞ്ഞാടി' ഫഹദ്; കോടികൾ വാരിക്കൂട്ടി വീണ്ടുമൊരു മലയാള പടം

ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!