ഇതാണ് മമ്മൂട്ടിയുടെ അടുത്ത സിനിമ; പേര് 'ബസൂക്ക'

Published : Apr 09, 2023, 06:21 PM IST
ഇതാണ് മമ്മൂട്ടിയുടെ അടുത്ത സിനിമ; പേര് 'ബസൂക്ക'

Synopsis

തിയറ്റര്‍ ഓഫ് ഡ്രീംസും സരിഗമയും ചേര്‍ന്ന് നിര്‍മ്മാണം

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് ബസൂക്ക എന്നാണ്. ഗൗതം വസുദേവ് മേനോന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നതാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകനാണ് ഡീനൊ ഡെന്നിസ്.

തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെയും സരിഗമയുടെയും ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാര്‍ഥ്, ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍, സഹനിര്‍മ്മാണം സഹില്‍ ശര്‍മ്മ, സംഗീതം, പശ്ചാത്തല സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് നിസാദ് യൂസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുരാജ് കുമാര്‍.

 

ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നും റോഷാക്ക് ഒക്കെ പോലെ പുതിയ രീതിയിലുള്ള ഒരു സിനിമയായിരിക്കുമെന്നും ജിനു എബ്രഹാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നേരത്തെ പറഞ്ഞിരുന്നു. ചിത്രം ഒരു മൈന്‍ഡ് ഗെയിം ത്രില്ലര്‍ ആണെന്നും മലയാളത്തില്‍ ഇതുവരെ ഉണ്ടാവാത്ത തരം ജോണറില്‍ ഉള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 15 ന് ആരംഭിക്കുമെന്നാണ് വിവരം. ഈദിന് ശേഷമാവും മമ്മൂട്ടി ജോയിന്‍ ചെയ്യുക. കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലാവും സിനിമയുടെ ചിത്രീകരണം. നേരത്ത് മയക്കവും ക്രിസ്റ്റഫറുമാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങള്‍. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.

ALSO READ : 'ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്'; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക