അച്ഛന്‍ ഒരിക്കലും ആ ചിത്രം ചെയ്യാന്‍ പാടില്ലായിരുന്നു: മിഥുന്‍ ചക്രബര്‍ത്തിയുടെ മകന്‍ പറയുന്നു

Published : Apr 09, 2023, 05:20 PM IST
അച്ഛന്‍ ഒരിക്കലും ആ ചിത്രം ചെയ്യാന്‍ പാടില്ലായിരുന്നു: മിഥുന്‍ ചക്രബര്‍ത്തിയുടെ മകന്‍ പറയുന്നു

Synopsis

ആക്ഷൻ ഡ്രാമയായ ഗുണ്ട സംവിധാനം ചെയ്തത് കാന്തി ഷാ ആണ്. രചന ബഷീർ ബബ്ബർ. ഇതിൽ മുകേഷ് ഋഷി, ശക്തി കപൂർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു

ദില്ലി: ബംഗാളി ചലച്ചിത്ര രംഗത്ത് തുടങ്ങി ബോളിവുഡില്‍ വരെ സാന്നിധ്യമായ താരമാണ് മിഥുൻ ചക്രബർത്തി. 45 വർഷത്തിലേറെ നീണ്ട കരിയറിൽ നിരവധി ഹിന്ദി, ബംഗാളി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തന്‍റെ ആദ്യ ബോളിവുഡ് ചിത്രമായ മൃഗയയിലെ പ്രകടനത്തിന് അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചു. കൂടാതെ 1982-ൽ പുറത്തിറങ്ങിയ ഡിസ്‌കോ ഡാൻസർ എന്ന ചിത്രത്തോടെ ഡിസ്കോ ഡാന്‍സര്‍ എന്നാണ് മിഥുന്‍ അറിയപ്പെട്ടത്. 

എന്നാല്‍  തന്റെ പിതാവ് അഭിനയിക്കാതിരുന്നെങ്കിൽ എന്ന് കരുതിയ ചലച്ചിത്രം ഏതെന്ന് വെളിപ്പെടുത്തുകയാണ് മകൻ നമാഷി ചക്രവര്‍ത്തി. 1998-ൽ പുറത്തിറങ്ങിയ ഗുണ്ട എന്ന ചിത്രമാണ് ഇദ്ദേഹം ചൂണ്ടികാട്ടുന്നത്. സംഭാഷങ്ങള്‍ കൊണ്ട് പിന്നീട് കള്‍ട്ട് ക്ലാസിക്ക് പദവി നേടിയ ചിത്രം പിതാവിന് ഏറെ ചീത്തപ്പേര് ഉണ്ടാക്കിയെന്നാണ്  നമാഷി പറയുന്നത്.

ആക്ഷൻ ഡ്രാമയായ ഗുണ്ട സംവിധാനം ചെയ്തത് കാന്തി ഷാ ആണ്. രചന ബഷീർ ബബ്ബർ. ഇതിൽ മുകേഷ് ഋഷി, ശക്തി കപൂർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഇത് റിലീസ് ചെയ്തപ്പോൾ വിവാദമായി, പക്ഷേ പിന്നീട് ഇതിലെ പല സംഭാഷണങ്ങളും മറ്റും കാരണം ഇതൊരു കൾട്ട് ഹിറ്റായി മാറി.

“ഗുണ്ട പിതാവിന്‍റെ കരിയറിലെ ഏറ്റവും കുപ്രസിദ്ധമായ ഒരു സിനിമയാണെന്നാണ് ഞാൻ കരുതുന്നത്. അതിന്‍റെ കണ്ടന്‍റ് തന്നെ അതിനെ കുപ്രസിദ്ധമാക്കി. ഇന്നത്തെ തലമുറയും ഒട്ടുമിക്ക ആളുകളും കരുതുന്നത് എന്റെ അച്ഛന് അത്തരം സിനിമകളില്‍ മാത്രമേ അഭിനയിക്കൂ എന്നാണ്. ഇത് വളരെ മോശമാണ്. പക്ഷെ എനിക്ക് ആ സിനിമ ഇഷ്ടമാണ്, അതില്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു തമാശയുണ്ട്. ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന ഒരു നടന്‍ എന്ന നിലയില്‍ അച്ഛന്‍ ആ സിനിമ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു" - നമാഷി  ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

'അങ്ങനെ ഞങ്ങടെ ചെക്കന്റെ 28കെട്ട് കഴിഞ്ഞു', വിശേഷങ്ങളുമായി ദേവികയും വിജയ്‍യും

അജയ് ദേവ്‍ഗണ്‍ ചിത്രം 'ഭോലാ' ഇതുവരെ നേടിയതിന്റെ കണക്കുകള്‍ പുറത്ത്
 

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും