'മാവോയിസ്റ്റിന്‍റെ അച്ഛനെ വരെ നമ്മള്‍ അടിച്ചോടിക്കും, മണി സാറും ടീമും രണ്ടും കല്‍പ്പിച്ചാണ്'; 'ഉണ്ട'യുടെ ട്രെയിലര്‍

By Web TeamFirst Published Jun 5, 2019, 12:00 PM IST
Highlights

ചിത്രത്തിനായുള്ള ആരാധകരുടെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പ് വെറുതെയാവില്ലെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഉണ്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി.  ചിത്രത്തിനായുള്ള ആരാധകരുടെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പ് വെറുതെയാവില്ലെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നത്. 

നേരത്തെ ഈദിന് ചിത്രം റിലീസിന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൊണ്ട് റിലീസ് നീട്ടിയിരുന്നു. ജൂണ്‍ 14 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി. 

ബോക്സ്ഓഫീസില്‍ വിജയം നേടിയ 'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.

click me!