മമ്മൂട്ടിക്കൊപ്പമുള്ള ആ സിനിമ ഇനി സംഭവിക്കില്ല: പൃഥ്വിരാജ്

Published : Feb 16, 2025, 10:06 AM IST
മമ്മൂട്ടിക്കൊപ്പമുള്ള ആ സിനിമ ഇനി സംഭവിക്കില്ല: പൃഥ്വിരാജ്

Synopsis

ഇനി ആ സിനിമ നടക്കില്ലെന്ന് പറയുകയാണ് പൃഥ്വിരാജ്.

എമ്പുരാന്റെ പ്രമോഷൻ തിരക്കിലാണ് പൃഥ്വിരാജ്. അതിനിടെ മുടങ്ങിയപ്പോയ ഒരു ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് വെളിപ്പെടുത്തിയതും ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ഒരു ചിത്രമാണ് ഉപേക്ഷിച്ചത് എന്ന് നടൻ പൃഥ്വിരാജ് വ്യക്തമാക്കുന്നു.  അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിത്രമായിരുന്നു  അത്.  പല കാരണങ്ങളാല്‍ മുടങ്ങിയപ്പോയ ചിത്രമാണ്. തനിക്ക് ഒരുപാട് ഇഷ്‍ടം തോന്നിയ ഒരു പ്രമേയമായിരുന്നു അത്. എന്നാല്‍ മറ്റ് ചില സിനിമകളില്‍ ആ കഥാ പശ്ചാത്തലം ഉണ്ടായതിനാല്‍ ഇനിയത് സംഭവിച്ചേക്കില്ല. താനും മമ്മൂക്കയും ഒന്നിക്കേണ്ടിയിരുന്ന ഒരു സിനിമയാണ് അതെന്നും വ്യക്തമാക്കുന്നു നടൻ പൃഥ്വിരാജ്.

മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ''എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക് അറിയാം. ഞാൻ കുറെ സ്വീക്വൻസുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. ഞാൻ എക്സൈറ്റഡാണ്. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍ അന്നത്തെ പോലെ തന്നെ തനിക്ക് രാജുവേട്ടനും ലാലേട്ടനും ഒക്കെയുള്ള ഒരു തിയറ്ററില്‍ കാണാനായാല്‍ ഗംഭീരമാകു''മെന്നും നടൻ ടൊവിനോ അഭിപ്രായപ്പെട്ടു.

ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More: അജിത്തിന്റെ വിടാമുയര്‍ച്ചിക്ക് ശരിക്കും സംഭവിക്കുന്നതെന്ത്?, കളക്ഷൻ എങ്ങോട്ട്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നായകൻ ശിവകാർത്തികേയൻ, നിർമാണം കമൽഹാസൻ; 'സിയോൺ' ഫസ്റ്റ് ലുക്ക്
മലയാള സിനിമയിലെ പുതിയ മാതൃക; ഞങ്ങളുടെ അധ്വാനത്തിന് നൽകിയ ബഹുമാനത്തിന് നന്ദി: ഷാജി നടുവിൽ