എന്തുകൊണ്ടാണ് മമ്മൂട്ടി ആ തീരുമാനമെടുത്തത്?, ഒടുവില്‍ പൃഥ്വിരാജിന് വൻ ഹിറ്റും

Published : Nov 11, 2023, 12:26 PM IST
എന്തുകൊണ്ടാണ് മമ്മൂട്ടി ആ തീരുമാനമെടുത്തത്?, ഒടുവില്‍ പൃഥ്വിരാജിന് വൻ ഹിറ്റും

Synopsis

മമ്മൂട്ടി നിരസിച്ചപ്പോള്‍ പൃഥ്വിരാജ് ഏറ്റെടുക്കുകയും സിനിമ വൻ ഹിറ്റാകുകയും ചെയ്‍തു.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ ദൃശ്യത്തിലേക്ക് ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആണെന്നത് പരസ്യമായ കാര്യമാണ്. മമ്മൂട്ടി ദൃശ്യം തിരസ്‍കരിച്ചതിനെ തുടര്‍ന്നാണ് സംവിധായകൻ ജീത്തു ജോസഫ് മോഹൻലാലിനെ സമീപിച്ചത്. ദൃശ്യം വൻ ഹിറ്റാകുകയും ചെയ്‍തു. ജീത്തു ജോസഫ് മറ്റൊരു സിനിമയുടെ കഥയും കേള്‍പ്പിച്ചതും മമ്മൂട്ടി തിരസ്‍കരിച്ചു എന്നതും ചിലപ്പോള്‍ എല്ലാവര്‍ക്കും അറിയാത്ത ഒരു കാര്യമായിരിക്കും.

ജീത്തു ജോസഫ് മമ്മൂട്ടിക്കായി എഴുതിയ കഥ ആയിരുന്നു ഹിറ്റായ മെമ്മറീസിന്റേതും. ജീത്തു ജോസഫ് മമ്മൂട്ടിയോട് കഥ പറയുകയും ചെയ്‍തു. തിരക്കഥ മമ്മൂട്ടി ആവശ്യപ്പെടുകയും ചെയ്‍തു. ജീത്തു ജോസഫ് മെമ്മറീസിന്റെ ഫുള്‍ തിരക്കഥ മമ്മൂട്ടിക്ക് വായിക്കാൻ നല്‍കുകയും ചെയ്‍തു. എന്നാല്‍ മമ്മൂട്ടിക്ക് മെമ്മറീസ് കണ്‍വിൻസായില്ല. പിന്നീട് മെമ്മറീസ് പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു. സിനിമ വൻ ഹിറ്റാകുകയും ചെയ്‍തു.

മലയാളത്തിലെ എക്കാലത്തെയും സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായി മാറിയിരുന്നു മെമ്മറീസ്. 2013ലാണ് മെമ്മറീസ് പുറത്തിറങ്ങിയത്. പൃഥ്വിരാജ് സാം അലക്സ് എന്ന കഥാപാത്രമായിട്ടാണ് മെമമറീസില്‍ എത്തിയത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് സുജിത് വാസുദേവാണ്. സംഗീതം സൈജോ ജോണ്‍.

പൃഥ്വിരാജിന്റെ മികച്ച ഒരു കഥാപാത്രമായി ചിത്രത്തിലെ സാം അലക്സ് മാറിയിരുന്നുവെന്നു. പ്രകടനത്തില്‍ പൃഥ്വിരാജിന്റെ വേറിട്ട മുഖമായിരുന്നു ചിത്രത്തിലെ നായക വേഷം. മേഘ്‍ന രാജ്, രാഹുല്‍ മാധവ്, മിയ ജോര്‍ജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, ശ്രീകുമാര്‍, സുരേഷ് കൃഷ്‍ണ, നെടുമുടി വേണു, പ്രവീണ, കോഴിക്കോട് നാരായണൻ നായര്‍, മധുപാല്‍, ജിജോയ്,  ഇര്‍ഷാദ്  തുടങ്ങി ഒട്ടേറെ താരങ്ങള്‍ പൃഥിരാജ് നായകനായി എത്തിയ മെമ്മറീസിലുണ്ടായിരുന്നു.  മെമ്മറീസ് ഓഫ് മര്‍ഡേഴ്‍സെന്ന  കൊറിയൻ ചിത്രത്തിലെ ചില ആശയങ്ങളും മലയാളത്തിലേക്ക് സ്വീകരിച്ചു.

Read More: കാളിദാസ് ജയറാമിന് പ്രണയ സാഫല്യം, വിവാഹ നിശ്ചയം കഴിഞ്ഞു, വധു തരിണി- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും