‘ഈശോ’ ആകാൻ ജയസൂര്യ; നാദിർഷ ചിത്രത്തിന്റെ മോഷൻ പോസ്റ്ററുമായി മമ്മൂട്ടി

Web Desk   | Asianet News
Published : May 14, 2021, 08:01 PM ISTUpdated : May 14, 2021, 08:02 PM IST
‘ഈശോ’ ആകാൻ ജയസൂര്യ; നാദിർഷ ചിത്രത്തിന്റെ മോഷൻ പോസ്റ്ററുമായി മമ്മൂട്ടി

Synopsis

ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളിൽ നിന്നല്ല എന്ന ടാഗ് ലൈനും കൊടുത്തിട്ടുണ്ട്.

മർ അക്ബർ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടൻ ജയസൂര്യയും നാദിര്‍ഷയും ഒന്നിക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയാണ് ‘ഈശോ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ  പോസ്റ്റർ  തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 

‘ഈശോയുടെ മോഷൻ പോസ്റ്റർ പുറത്തുവിടുന്നു. ജയസൂര്യയ്ക്കും നാദിർഷയ്ക്കും എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ‘, എന്നാണ് മമ്മൂട്ടി കുറിച്ചത്. നല്ല മഴ നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു വാഹനത്തിന്റെ ഗ്ലാസ് തുറക്കുന്നതും അവിടെ ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തെ കാണിക്കുന്നതുമാണ് പോസ്റ്ററിൽ ഇള്ളത്. ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളിൽ നിന്നല്ല എന്ന ടാഗ് ലൈനും കൊടുത്തിട്ടുണ്ട്.

പൃഥ്വിരാജ് ഉൾപ്പടെ സിനിമ മേഖലയിൽ നിന്ന് നിരവധിപേർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- ബാദുഷ, ബിനു സെബാസ്റ്റ്യൻ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി