Bheeshma Parvam Characters : ഇതാണ് 'ഭീഷ്‍മ പര്‍വ്വ'ത്തിലെ ശിവൻകുട്ടി; പരിചയപ്പെടുത്തി മമ്മൂട്ടി

Published : Dec 30, 2021, 08:59 PM IST
Bheeshma Parvam Characters : ഇതാണ് 'ഭീഷ്‍മ പര്‍വ്വ'ത്തിലെ ശിവൻകുട്ടി; പരിചയപ്പെടുത്തി മമ്മൂട്ടി

Synopsis

അബു സലിം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

അമല്‍ നീരദും (Amal Neerad) മമ്മൂട്ടിയും (Mammootty) ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് 'ഭീഷ്‍മ പര്‍വ്വം' (Bheeshma Parvam).  അടുത്ത വര്‍ഷം ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി അടുത്ത ക്യാരക്ടർ പോസ്റ്റർ പങ്കുവയ്ക്കുകയാണ് മമ്മൂട്ടി. 

അബു സലിം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ശിവൻകുട്ടി എന്നാണ് കഥാപാത്രത്തിന്റെ പേര്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരിക്കുന്നുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബിഗ് ബോസ് മലയാളം: വീട്ടിലെ കാര്യങ്ങളെല്ലാം സീക്രട്ട് റൂമിലിരുന്ന് കേട്ട് മൃദുലയും അഞ്ജലിയും
ഗംഭീര പ്രശംസകൾ നേടി കാർത്തിക് സുബ്ബരാജ് ചിത്രം 'ഡൊറോത്തി'; തിയേറ്റർ പ്രദർശനത്തിന് ശേഷം ഒടിടിയിൽ എവിടെ കാണാം?