
മമ്മൂട്ടിയുടേതായി(Mammootty) റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). അമൽ നീരദ്(Amal Neerad) സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുമായ് ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകൾക്ക് പ്രേക്ഷകർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററാണ് ഏവരുടെയും ശ്രദ്ധനേടുന്നത്.
വിഷ്വൽ സറൗണ്ട് പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിത്രത്തിലെ പറുദീസ എന്ന് തുടങ്ങുന്ന ഗാനത്തോടൊപ്പമാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്. വേറെ ലെവൽ പ്രൊമോഷൻ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു അവര്‍.
എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ5ലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും സ്ക്രീനിലെത്തുന്ന ചിത്രത്തിന്‍റെ രചന എസ് എന്‍ സ്വാമിയുടേത് തന്നെയാണ്. ഭീഷ്‍മ പര്‍വ്വം, പുഴു, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
ഇൻസ്റ്റയിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പിന്നിലാക്കി ദുൽഖറിന്റെ 'തേരോട്ടം'
മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ(Dulquer Salmaan). സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇടംനേടാൻ താരത്തിന് സാധിച്ചു. അഭിനേതാവെന്നതിന് പുറമെ താനൊരു ഗായകനാണെന്നും ദുൽഖർ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. കുഞ്ഞിക്ക എന്നാണ് സ്നേഹത്തോടെ ആരാധകർ നടനെ വിളിക്കുന്നത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പിന്തള്ളിയിരിക്കുകയാണ് ദുൽഖർ.
ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവർമാരെയാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. ദുൽഖർ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. തന്റെ പോസ്റ്റുകളും ചിന്തകളും സഹിക്കുന്ന ആരാധകരോട് സ്നേഹവും കടപ്പാടും താരം കുറിച്ചു. മോഹൻലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ് ദുൽഖർ. 4.4 മില്യൺ ഫോളോവർമാരാണ് മോഹൻലാലിനുള്ളത്. 3 മില്യണാണ് മമ്മൂട്ടിയുടെ ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണം.
തെന്നിന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് താരം. അല്ലു അർജുനാണ് ഒന്നാം സ്ഥാനത്ത്. 15 മില്ല്യണ്‍ പേരാണ് അല്ലുവിനെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്. ഈ റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് സ്റ്റാറാണ് അല്ലു അര്‍ജുന്‍.