മോഹൻലാലിന്റെ കല്യാണത്തിന് വെച്ച കണ്ണാടിയാണ് 'ബറോസി'ന്റെ ലോഞ്ചിനും വെച്ചത്: മമ്മൂട്ടി

Published : Oct 05, 2022, 08:37 PM ISTUpdated : Oct 06, 2022, 11:14 AM IST
മോഹൻലാലിന്റെ കല്യാണത്തിന് വെച്ച കണ്ണാടിയാണ് 'ബറോസി'ന്റെ ലോഞ്ചിനും വെച്ചത്: മമ്മൂട്ടി

Synopsis

മമ്മൂട്ടി നായകനായി 'റോഷാക്ക്' ആണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.

സിനിമയില്‍ മാത്രമല്ല മറ്റ് ചടങ്ങുകള്‍ക്കും മമ്മൂട്ടി ധരിക്കുന്ന വസ്‍ത്രങ്ങളും ലുക്കും ശ്രദ്ധ നേടാറുണ്ട്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭമായ 'ബറോസി'ന്റെ ലോഞ്ചിന് മമ്മൂട്ടിയുടെ ലുക്ക് ആകര്‍ഷകമായിരുന്നു. മമ്മൂട്ടി ധരിച്ച ഗ്ലാസും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ആ കൂളിംഗ് ഗ്ലാസിനെ കുറിച്ച് രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ മമ്മൂട്ടി.

മോഹൻലാലിന്റെ കല്യാണത്തിന് താൻ വെച്ച അതേ കണ്ണാടിയായ 'ബറോസി'ന്റെ പൂജയ്‍ക്കും വെച്ചതെന്ന് മമ്മൂട്ടി. 'റോഷാക്ക്' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രോഗ്രാമിലാണ് മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. 'റോഷാക്കി'ല്‍ അഭിനയിച്ച സഞ്‍ജു ശിവ്‍റാമിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മമ്മൂട്ടി. ഒക്ടോബര്‍ ഏഴിനാണ് 'റോഷാക്ക്' റിലീസ് ചെയ്യുന്നത്.

പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് 'കെട്ട്യോളാണ് എന്റെ മാലാഖ' ഫെയിം നിസാം ബഷീർ ആണ്. തിരക്കഥ ഒരുക്കുന്നത് 'അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്‍ദുൾ ആണ്. നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീത സംവിധാനം മിഥുൻ മുകുന്ദൻ.

മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്.  ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയെയും സഞ്ജു ശിവ്‍റാമിനെയും ആസിഫ് അലിയെയും കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു.  പ്രോജക്ട് ഡിസൈനർ ബാദുഷ. 'ലൂക്ക് ആന്‍റണി' എന്ന ഏറെ നി​ഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് തിയറ്ററുകളിൽ എത്തിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്.  കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് , പിആർഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്.

Read More: ഇന്ദ്രജിത്തിന്റെ ക്ലിക്കില്‍ മോഹൻലാല്‍, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ