വിശാലിന്റെ 'മാര്‍ക്ക് ആന്റണി'യില്‍ എസ് ജെ സൂര്യയും, ക്യാരക്ടര്‍ ലുക്ക് പുറത്ത്

Published : Oct 05, 2022, 07:09 PM IST
വിശാലിന്റെ 'മാര്‍ക്ക് ആന്റണി'യില്‍ എസ് ജെ സൂര്യയും, ക്യാരക്ടര്‍ ലുക്ക് പുറത്ത്

Synopsis

'മാര്‍ക്ക് ആന്റണി'യിലെ എസ് ജെ സൂര്യയുടെ ക്യാരക്ടര്‍ ലുക്ക് പുറത്ത്.

വിശാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. 'മാര്‍ക്ക് ആന്റണി' സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രൻ ആണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'മാര്‍ക്ക് ആന്റണി' ചിത്രീകരിക്കുന്നത്. 'മാര്‍ക്ക് ആന്റണി'യില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന എസ് ജെ സൂര്യയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എസ് ജെ സൂര്യ എത്തുന്നത്. രാം ചരണിന്റെ നായകനാക്കി എസ് ഷങ്കര്‍ ഒരുക്കുന്ന ചിത്രത്തിലും എസ് ജെ സൂര്യ പ്രധാനപ്പെട്ട കഥാപാത്രമായുണ്ട്.അഭിനന്ദൻ രാമാനുജൻ ആണ് 'മാര്‍ക്ക് ആന്റണി'യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

വിശാല്‍ നായകനാകുന്ന മറ്റൊരു ചിത്രമാണ് 'ലാത്തി'. എ വിനോദ്‍കുമാര്‍ ആണ് 'ലാത്തി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷൻ എന്റര്‍ടെയ്‍നര്‍ ആയിട്ടാണ് ചിത്രം എത്തുക. 'ലാത്തി' എന്ന ചിത്രത്തിന്റേതായി പുറത്തുവിട്ട പ്രൊമൊ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിക്കുന്നത്. തിരക്കഥ എഴുതുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രമണയും നന്ദയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബാല ഗോപി ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. യുവ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. പിആര്‍ഒ ജോണ്‍സണ്‍ ആണ്.

Read More: ഇന്ദ്രജിത്തിന്റെ ക്ലിക്കില്‍ മോഹൻലാല്‍, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നിസ്സഹായത നിഴലിക്കുന്ന കണ്ണുകൾ; 'അനന്തൻ കാടി'ലെ ശാന്തി ബലചന്ദ്രൻ്റെ പോസ്റ്റർ പുറത്ത്, റിലീസ് ജൂൺ 25ന്
'എക്കോ' ടീം വീണ്ടും, പ്രധാന വേഷത്തിൽ പൂച്ചയും; ജോമോന്റെ 'പൂച്ച സാർ' ടൈറ്റിൽ പോസ്റ്റർ എത്തി