ബോക്സ് ഓഫീസിനെ വിറപ്പിച്ച് ഭ്രമയുഗം, ഒടിടിയില്‍ എവിടെ, എപ്പോള്‍?

Published : Feb 17, 2024, 12:11 PM IST
ബോക്സ് ഓഫീസിനെ വിറപ്പിച്ച് ഭ്രമയുഗം, ഒടിടിയില്‍ എവിടെ, എപ്പോള്‍?

Synopsis

മമ്മൂട്ടി വേഷപകര്‍ച്ചയില്‍ വിസ്‍മയിപ്പിക്കുന്ന ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് അപ്‍ഡേറ്റ്.

മമ്മൂട്ടിയുടെ ഭ്രമയുഗം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വേഷപ്പകര്‍ച്ചയില്‍ മമ്മൂട്ടി അത്ഭുതമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊടമണ്‍ പോറ്റിയെ തീവ്രതയോടെ മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. തിയറ്ററുകള്‍ നിറയുക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിയില്‍ എവിടെയായിരിക്കും എന്ന അപ്ഡേറ്റാണ് പുതുതായി ചര്‍ച്ചയാകുന്നത്.

കറുപ്പിലും വെളുപ്പിലും മാത്രമായിട്ടാണ് ഭ്രമയുഗം സിനിമ ഒരുക്കിയിരിക്കുന്നത്. പ്രമേയം ആവശ്യപ്പെടുന്ന നിറങ്ങളും അതാണ്. ലോക നിലവാരത്തിലുള്ള ഒരു മലയാള സിനിമയായി മാറിയിരിക്കുന്നു ഭ്രമയുഗം എന്നാണ് അഭിപ്രായങ്ങളും. ഹൊറര്‍ ഘടകങ്ങളുമായിട്ടാണ് ഭ്രമയുഗം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

മമ്മൂട്ടി കൊടുമണ്‍ പോറ്റിയ ഭ്രമത്തിന്റെ ഷോകള്‍ വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്തായുലം ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കും എന്ന് കരുതുന്ന മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയില്‍ എവിടെയായിരിക്കും തിയറ്റര്‍ റണ്‍ അവസാനിപ്പിച്ച ശേഷം എത്തുക എന്നതാണ് പുതിയ അപ്ഡേറ്റ്. സോണി ലിവിലായിരിക്കും മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് എന്നാണ് ഇംഗ്ലീഷ് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ മലയാള സിനിമ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക റിലീസായി നാല് ആഴ്‍ചകള്‍ക്ക് ശേഷമായിരിക്കും എന്നും ഇംഗ്ലീഷ് ജാഗ്രണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിയറ്ററില്‍ കാണേണ്ട ഒരു മലയാള സിനിമയാണ് ഭ്രമയുഗം എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍.

റിലീസിന് കേരളത്തില്‍ നിന്ന് മൂന്ന് കോടി രൂപയിലധികം ഭ്രമയുഗം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ മമ്മൂട്ടിയുടെ ഭ്രമയുഗം ഏഴ് കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു.
മമ്മൂട്ടി വേഷമിട്ട ഭ്രമയുഗം സിനിമയുടെ സംവിധാനം രാഹുല്‍ സദാശിവൻ നിര്‍വഹിച്ചപ്പോള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി അര്‍ജുൻ അശോകനും സിദ്ധാര്‍ഥും ഉണ്ട്.

Read More: ഒന്നാമത് മോഹൻലാലോ മമ്മൂട്ടിയോ?, പരാജയപ്പെട്ട ചിത്രം മുന്നില്‍, സര്‍പ്രൈസായി കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ