'അതെല്ലാം അഭ്യൂഹങ്ങള്‍', റിലീസ് വാര്‍ത്തകളെ കുറിച്ച് 'ക്രിസ്റ്റഫറി'ന്റെ പ്രവര്‍ത്തകര്‍

Published : Oct 31, 2022, 06:37 PM IST
'അതെല്ലാം അഭ്യൂഹങ്ങള്‍', റിലീസ് വാര്‍ത്തകളെ കുറിച്ച് 'ക്രിസ്റ്റഫറി'ന്റെ പ്രവര്‍ത്തകര്‍

Synopsis

ബി ഉണ്ണികൃഷ്‍ണനാണ് ചിത്രത്തിന്റെ സംവിധായകൻ.  

മമ്മൂട്ടി നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് 'ക്രിസ്റ്റഫര്‍'. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.

'ക്രിസ്റ്റഫറി'ന്റെ റിലീസ് തിയ്യതി സംബന്ധിച്ച് നിരവധി ഊഹോപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എല്ലാം അഭ്യഹം മാത്രം. സിനിമയുടെ ബന്ധപ്പെട്ട ഏത് ഔദ്യോഗിക ആശയവിനിമയവും മമ്മൂട്ടിയുടെയും ക്രിസ്റ്റഫറിന്റെയും സോഷ്യല്‍ മീഡിയ ഹാൻഡുകളിലൂടെയായിരിക്കും എന്നും 'ക്രിസ്റ്റഫറി'ന്റെ പ്രവര്‍ത്തകര്‍ അറിയിച്ചു. ഉദയകൃഷ്‍ണ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ആർ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മൂന്ന് നായികമാരാണ് ചിത്രത്തില്‍. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്‍മി എന്നിവർ. തെന്നിന്ത്യന്‍ താരം വിനയ് റായ്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം.

'ഓപ്പറേഷൻ ജാവ' ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാ സംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ,ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്. പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റര്‍ടൈൻമെന്റ്‍സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Read More: 'മോണിക്ക ഓ മൈ ഡാര്‍ലിംഗു'മായി രാജ്‍കുമാര്‍ റാവു, ട്രെയിലര്‍ പുറത്ത്

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ