വിദേശത്തും നിറഞ്ഞാടാൻ 'കളങ്കാവൽ'; വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി ആർ.എഫ്.ടി ഫിലിംസ്

Published : Nov 10, 2025, 11:55 AM IST
Mammootty

Synopsis

മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍.

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി ആർ.എഫ്.ടി ഫിലിംസ്. ജി.സി.സി ഒഴികെയുള്ള ഓവർസീസ് റൈറ്റ്സ് ആണ് കളങ്കാവലിന് വേണ്ടി ഹംസിനി എന്റർടെയിൻമെൻ്റുമായി സഹകരിച്ചു കൊണ്ട് ആർ.എഫ്.ടി ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 27നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2014ൽ യൂ.കെ കേന്ദ്രമാക്കി പ്രമുഖ വ്യവസായിയും മലയാളിയുമായ റൊണാൾഡ് തൊണ്ടിക്കൽ തുടക്കം കുറിച്ച സിനിമ വിതരണ ശൃംഖലയാണ് ആർ.എഫ്.ടി ഫിലിംസ്.

യൂറോപ്പിലെ നാല് രാജ്യങ്ങളിൽ തുടങ്ങി ഇന്ന് യൂറോപ്പിൽ മാത്രം നാൽപതിൽ പരം രാജ്യങ്ങളിലും ലോകത്താകമാനം ജി.സി സി ഒഴികെ 60ൽ പരം രാജ്യങ്ങളിൽ മലയാളവും അന്യഭാഷ സിനിമ വിതരണത്തിൻ്റെയും വിപുലമായ നെറ്റ്വർക്ക് ആർ.എഫ്.ടി ഫിലിംസിന് ഉണ്ട്. കഴിഞ്ഞ 11 വർഷങ്ങളായി ഓവർസീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ ഈ ടീം ആണ് ഏറ്റവും കൂടുതൽ ഓവർസീസ് രാജ്യങ്ങളിൽ മലയാളം സിനിമ റിലീസിന് എത്തിച്ചിരിക്കുന്നത്.

റിലീസിന് ഒരുങ്ങുന്ന വൃഷഭ, കറക്കം തുടങ്ങി 300റോളം സിനിമകളുടെ ഓവർസീസ് ഡിസ്ട്രിബൂഷൻ കൈകാര്യം ചെയ്തിരിക്കുന്നത് ആർ.എഫ്.ടി ഫിലിംസ് ആണ്. വ്യവസിയായ റൊണാൾഡിന് ആർ.എഫ്.ടി ഫിലിംസ് കൂടാതെ ഇ-കൊമേഴ്സ് സർവീസ് ആയ "ചാറ്റ്2കാർട്ട്", ഫുഡ് ഓർഡറിങ് പ്ലാറ്റ്‌ഫോമായ "ഈറ്റ്സർ" എന്നീ ബിസിനസ് പ്ലാറ്റ്ഫോംസ് കൂടിയുണ്ട്.

ഇതിന് മുൻപും പല പാർട്ണർമാരുമായി സഹകരിച്ച് നിരവധി ചിത്രങ്ങളുടെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയിട്ടുണ്ട് ആർ.എഫ്.ടി ഫിലിംസ്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം കളങ്കാവലിലൂടെ വേൾഡ് വൈഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കുന്നത്. മമ്മൂട്ടി വില്ലനായും വിനായകൻ നായകനായും എത്തുന്ന കളങ്കാവലിൽ 21 നായികമാരാണുള്ളത്. രജിഷ വിജയൻ, ഗായത്രി അരുൺ, മേഘ തോമസ് ഉൾപ്പെടെയുള്ളവരാണ് നായികമാർ. നവാഗതനായ ജിതിൻ കെ. ജോസ് ആണ് സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം ആണിത്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. വാർത്ത പ്രചരണം: പി ശിവപ്രസാദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സർവ്വം മായ'ക്ക് ശേഷം അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
നടൻ കമൽ റോയ് അന്തരിച്ചു