വീണ്ടും മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നു, മകൻ മുഖ്യമന്ത്രിയായി തമിഴ് നടൻ ജീവ, ഫസ്റ്റ് ലുക്ക്

Published : Oct 09, 2023, 12:03 PM ISTUpdated : Oct 09, 2023, 12:49 PM IST
വീണ്ടും മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നു, മകൻ മുഖ്യമന്ത്രിയായി തമിഴ് നടൻ ജീവ, ഫസ്റ്റ് ലുക്ക്

Synopsis

മമ്മൂട്ടി വേഷമിടുന്ന യാത്ര 2വിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.

മമ്മൂട്ടി നായകനായ ഹിറ്റ് തെലുങ്ക് ചിത്രമാണ് യാത്ര. മമ്മൂട്ടി മുഖ്യമന്ത്രിയായ യാത്രയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ജീവ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രമായിട്ടാണ് യാത്ര 2 ഒരുങ്ങുന്നത്. റിലീസ് പ്രഖ്യാപിച്ചത് യാത്ര 2വന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.

റിലീസ്  2024 ഫെബ്രുവരി എട്ടിനായിരിക്കും. മമ്മൂട്ടി യാത്ര എന്ന ഹിറ്റ് ചിത്രത്തില്‍ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു വേഷമിട്ടത്. ഇപ്പോള്‍ യാത്രയുടെ രണ്ടാം ഭാഗം സിനിമയുമായി എത്തുമ്പോള്‍ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. തിരക്കഥയും മഹി വി രാഘവിന്റേതാണ്. മമ്മൂട്ടിയും യാത്ര രണ്ടില്‍ നിര്‍ണായകമായ രംഗങ്ങളില്‍ ഉണ്ടാകുമെങ്കിലും വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകൻ.  മറ്റ് ആരൊക്കെയാകും യാത്രയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിൻ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്,  സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടിരുന്നു. സംഗീതം നല്‍കിയത് കെയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യൻ സൂര്യനാണ്. വിതരണം ശിവ മേക ആയിരുന്നു.

പേരും പുള്ളിയിലൂടെ ബാല നടനായിട്ടായിരുന്നു സിനിമയില്‍ ജീവയുടെ അരങ്ങേറ്റം. ആശൈ ആശൈയിലൂടെ ജീവ നായകനായി. കട്ട്രധു തമിഴ് ജീവ നായകനായ ചിത്രങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു. വരലരു മുഖ്യമാണ് ജീവ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

Read More: വമ്പൻ ബിസിനസ്, റിലീസിനു മുന്നേ കോടികള്‍ നേടി മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ