മമ്മൂട്ടിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി? വരുന്നത് രണ്ട് സിനിമകളെന്ന് റിപ്പോര്‍ട്ട്

Published : Sep 22, 2021, 06:22 PM IST
മമ്മൂട്ടിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി? വരുന്നത് രണ്ട് സിനിമകളെന്ന് റിപ്പോര്‍ട്ട്

Synopsis

മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ പുതിയ നിര്‍മ്മാണ കമ്പനി വരുന്നതായും റിപ്പോര്‍ട്ട്

ലിജോ ജോസ് പെല്ലിശ്ശേരിയും (Lijo Jose Pellissery) മമ്മൂട്ടിയും (Mammootty) ഒരുമിക്കുന്ന ചിത്രം വരുന്നതായി സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ പ്രചരണം നടന്നിരുന്നു. എം ടി വാസുദേവന്‍ നായരുടെ (MT Vasudevan Nair) കഥകളെ ആസ്‍പദമാക്കി നെറ്റ്ഫ്ളിക്സ് (Netflix) ഒരുക്കുന്ന ആന്തോളജി ചിത്രത്തിലാണ് ഈ കൂട്ടുകെട്ട് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് കൂടാതെ മറ്റൊരു ഫീച്ചര്‍ ചിത്രത്തിനുവേണ്ടിയും മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രത്തിന്‍റെ നിര്‍മ്മാണവും മമ്മൂട്ടിയാണ് നിര്‍വ്വഹിക്കുകയെന്നും ഈ ചിത്രത്തിലൂടെ മമ്മൂട്ടിയുടെ ഉടമസ്ഥതയില്‍ ഒരു പുതിയ ബാനര്‍ നിലവില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലേ ഹൗസ് പിക്ചേഴ്സ് എന്ന ബാനറില്‍ മമ്മൂട്ടി നേരത്തെ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്‍തിട്ടുണ്ട്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന രതീന ഷര്‍ഷാദിന്‍റെ 'പുഴു' പൂര്‍ത്തിയാക്കിയതിനുശേഷം മമ്മൂട്ടി ലിജോയുടെ ഫീച്ചര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.

എം ടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോര്ത്തിണക്കിയ ആന്തോളജി ചിത്രത്തില്‍ ജയരാജ്, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍ എന്നിവരും ചിത്രങ്ങള്‍ ഒരുക്കുന്നുണ്ട്. എംടിയുടെ 'ശിലാലിഖിതം' എന്ന കഥയാണ് പ്രിയദര്‍ശന്‍ സ്ക്രീനില്‍ എത്തിക്കുന്നത്. ബിജു മേനോന്‍ ആണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എംടിയുടെ 'അഭയം തേടി' എന്ന രചനയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത്. സിദ്ദിഖ് ആണ് ചിത്രത്തിലെ നായകന്‍. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ഈ ചിത്രം. കഥ എന്നതിനേക്കാള്‍ അമൂര്‍ത്തമായ ഒരു ആശയത്തില്‍ നിന്നാണ് ഈ ചിത്രം സൃഷ്‍ടിച്ചെടുക്കേണ്ടതെന്നും അത് വെല്ലുവിളി സൃഷ്‍ടിക്കുന്ന ഒന്നാണെന്നും സന്തോഷ് ശിവന്‍ നേരത്തേ പറഞ്ഞിരുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ആണ് നായകന്‍. 

'പുഴു' കൂടാതെ അമല്‍ നീരദ് ഒരുക്കുന്ന 'ഭീഷ്‍മ പര്‍വ്വം', സിബിഐ സിരീസിലെ അഞ്ചാം ചിത്രം, 'കെട്ട്യോളാണ് എന്‍റെ മാലാഖ' സംവിധായകന്‍ നിസാം ബഷീറിന്‍റെ പുതിയ ചിത്രം, 'മാമാങ്ക'ത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റു പ്രോജക്റ്റുകള്‍. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം 'ഏജന്‍റി'ല്‍ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇനി നാല് ദിവസം കൂടി; 'കളങ്കാവൽ' ഒടിടി റിലീസിന് കാത്തിരുന്ന് പ്രേക്ഷകർ
ക്രൈം ഡ്രാമയുമായി ജീത്തു ജോസഫ്; 'വലതുവശത്തെ കള്ളൻ' ജനുവരി 30 മുതൽ തിയേറ്ററുകളിൽ