വേഫെററിന്‍റെ നസ്‍ലെന്‍, കല്യാണി ചിത്രം; ലൊക്കേഷന്‍ സന്ദര്‍ശിച്ച് മമ്മൂട്ടി

Published : Sep 26, 2024, 06:53 PM ISTUpdated : Sep 26, 2024, 07:02 PM IST
വേഫെററിന്‍റെ നസ്‍ലെന്‍, കല്യാണി ചിത്രം; ലൊക്കേഷന്‍ സന്ദര്‍ശിച്ച് മമ്മൂട്ടി

Synopsis

അരുണ്‍ ഡൊമിനിക് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ സെറ്റ് സന്ദര്‍ശിച്ച് മമ്മൂട്ടി. താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം അൽപ സമയം ചിലവഴിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്. അരുൺ ഡൊമിനിക് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തിലെ താരങ്ങളായ നസ്‌ലിന്‍, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവർക്കൊപ്പമുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ചിത്രം പങ്ക് വച്ചിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിൻ്റെ പേര് പുറത്ത് വിട്ടിട്ടില്ല.

ഈ ചിത്രം വളരെ സ്പെഷല്‍ ആണെന്നും ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമ്മാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും ചിത്രത്തിന്റെ പൂജാ ദിവസം നിർമ്മാതാവായ ദുൽഖർ സൽമാൻ തൻ്റെ സോഷ്യൽ മീഡിയ പേജില്‍ കുറിച്ചിരുന്നു. അഞ്ച് ഭാഗങ്ങളായി ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്നും റിപ്പോർട്ടുകളുണ്ട്.

 

ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റർ ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ് രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

ALSO READ : 'മുറ' സിനിമയുടെ ടൈറ്റിൽ ട്രാക്ക് പ്രേക്ഷകരിലേക്കെത്തിച്ച്‌ അനിരുദ്ധ് രവിചന്ദർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രണവിന്റെ 82 കോടി പടം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി
'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്