ഹൃദു ഹാറൂണും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

മുറ എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷക സ്വീകാര്യതയും 27 ലക്ഷത്തിൽപ്പരം കാഴ്ചക്കാരെയും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റിൽ സോംഗ് സംഗീത മാന്ത്രികൻ അനിരുദ്ധ് രവിചന്ദർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ്. ക്രിസ്റ്റി ജോബിയുടെ സംഗീതത്തിൽ മുറയുടെ ഗാനരചനയും ആലാപനവും റൈക്കോ ആണ്. കപ്പേളയ്ക്ക് ശേഷം മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ.

സുരാജ് വെഞ്ഞാറമൂടും തഗ്സ് എന്ന ആദ്യ തമിഴ് ചിത്രത്തിലെ അഭിനയത്തിന് സൈമ അവാർഡ് ഈ വർഷം നേടിയ ഹൃദു ഹാറൂണുമാണ് മുറയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവ്വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

നിർമ്മാണം റിയ ഷിബു, എച്ച് ആർ പിക്ചേഴ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീത സംവിധാനം ക്രിസ്റ്റി ജോബി, കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, ആക്ഷൻ പി സി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : നായകന്‍ പ്രഭു​ദേവ, മലയാളി സംവിധായകന്‍റെ തമിഴ് അരങ്ങേറ്റം; 'പേട്ട റാപ്പ്' നാളെ മുതല്‍

Aduthottadukkanda |Mura|Suraj Venjaramoodu|Hridhu Haroon |Muhammed Musthafa|Riya Shibu|Christy Joby