പതിവ് പോലെ ആ ആശംസയെത്തി; പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി

Published : May 21, 2026, 07:52 AM IST
Mohanlal and Mammootty

Synopsis

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി. Mammootty, Mohanlal

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ഇന്ന് 66 വയസ് തികയുകയാണ്. അഭ്രപാളികളിൽ മികവുറ്റ കഥാപാത്രങ്ങൾ കൊണ്ട് മലയാളത്തെ വാനോളമുയർത്തിയ മഹാനടന് മലയാള സിനിമ ആശംസകൾ നേരുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നത്. മോഹൻലാലിന്റെ എല്ലാ പിറന്നാളിനും മുടങ്ങാതെ എത്തുന്ന ആശംസയാണ് മമ്മൂട്ടിയുടേത്. കൃത്യമായി ഇന്നലെ രാത്രി തന്നെ മമ്മൂട്ടി ആശംസ പങ്കുവച്ചു. പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ഇരുവരുടെയും ചിത്രം പങ്കുവച്ചത്. നിരവധി ആരാധകരാണ് മമ്മൂട്ടിയുടെ പോസ്റ്റിൽ കമന്റുമായി എത്തുന്നത്.

അതേസമയം നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രമായിരുന്നു മഹേഷ് നാരായണൻ ഒരുക്കിയ പേട്രിയറ്റ്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ, രേവതി, ഗ്രേസ് ആന്റണി, ഷെറിൻ ശിഹാബ് തുടങ്ങീ മികച്ച താരങ്ങളാണ് ചിത്രത്തിലുള്ളത്.

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3 ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. ആദ്യ രണ്ട ഭാഗത്തിന്റെയും മികച്ച വിജയത്തിന്റെ തുടർച്ച മൂന്നാം ഭാഗത്തിനും ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ, സിദ്ധിഖ്, ആശ ശരത്, മുരളി ഗോപി, കലാഭവൻ ഷാജോൺ തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കട്ടത്താടിയിൽ തുളച്ചുകയറുന്ന നോട്ടവുമായി പെപ്പെ! 'കാട്ടാളനി'ൽ ആന്‍റണി വർഗ്ഗീസ് എന്ന കഥാപാത്രമായി താരം, ക്യാരക്ടർ പോസ്റ്റർ പുറത്ത്
ആരാധകര്‍ക്ക് പ്രതീക്ഷയുടെ പുതിയ 'ലാല്‍ വര്‍ഷം'; വരാനിരിക്കുന്നത് ശ്രദ്ധേയ സിനിമകള്‍