
കൊവിഡ് കാലമായതിനാൽ മറ്റുള്ളവർക്കൊപ്പം സിനിമാ താരങ്ങളും വീടുകളിൽ തന്നെ കഴിയുയാണ്. ബിഗ് സ്ക്രീനിൽ എത്തിയതിന് ശേഷം മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള താരങ്ങൾ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചത് ഇതാദ്യമായാണ്. താരങ്ങൾ തന്നെ അത് തുറന്നുപറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ വീട്ടിലാണെങ്കിലും ആരാധകരെ അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. യൂത്തൻമാരെ പോലും ഞെട്ടിച്ച് മമ്മൂട്ടിയുടെ വർക്ക്‌ഔട്ട് ചിത്രങ്ങളാണ് വെെറലാകുന്നത്. വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു.
സിനിമ താരങ്ങൾ അടക്കം നിരവധി പേർ ഫോട്ടോയ്‌ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഇനീപ്പ നമ്മൾ നിൽക്കണോ? പോകണോ?’ എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നടൻ ഷറഫുദ്ദീന്റെ കമന്റ്. ‘എന്റെ ഇച്ചായാ, ഇത് ചുമ്മാ പൊളിച്ചു’ നടൻ ആൻസൻ പോൾ കമന്റ് ചെയ്യുന്നു. ‘ഞങ്ങൾക്ക് ചാൻസ് തരില്ലല്ലേ ‘ എന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ